'മീനാക്ഷി എൻട്രാലെ ബമ്പർക് ഫേമസ്'; 12 കോടിയുടെ ടിക്കറ്റ് വിറ്റ ഏജൻസി ജീവനക്കാർ പറയുന്നു

Web Desk   | Asianet News
Published : Sep 19, 2021, 03:44 PM ISTUpdated : Sep 19, 2021, 04:15 PM IST
'മീനാക്ഷി എൻട്രാലെ ബമ്പർക് ഫേമസ്'; 12 കോടിയുടെ ടിക്കറ്റ് വിറ്റ ഏജൻസി ജീവനക്കാർ പറയുന്നു

Synopsis

കൊല്ലത്തു നിന്നാണ് തങ്ങൾ ലോട്ടറി വാങ്ങിയതെന്നും ഏജന്റ് മുരുകേഷ് തേവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കൊച്ചി: ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുത്തതിന് പിന്നാലെ ആരാകും 12കോടിയുടെ ഭാ​ഗ്യശാലി എന്നറിയാനുള്ള കാത്തിരിപ്പിലാണ് കേരളക്കര. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. തൃപ്പൂണിത്തുറയിലാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റ് പോയത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസിന്റെ കൗണ്ടറിൽ നിന്ന് ഒറ്റ ടിക്കറ്റായാണ് ഇത് വിറ്റുപോയതെന്ന് ജീവനക്കാർ പറയുന്നു. കൊല്ലത്തു നിന്നാണ് തങ്ങൾ ലോട്ടറി വാങ്ങിയതെന്നും ഏജന്റ് മുരുകേഷ് തേവർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

"വളരെയധികം സന്തോഷത്തിലാണ്. ടിവിയിൽ ഫലം നോക്കിയിരിക്കെ ഓഫീസിൽ വിളിച്ചു. അപ്പോഴാണ് നമ്മുടെ റീറ്റേൽ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് വിറ്റ് പോയതെന്ന് അറിഞ്ഞത്. കേട്ടപ്പോൾ സന്തോഷമായി. സമ്മാനത്തുകയിൽ നിന്നും പത്ത് ശതമാനം കമ്മീഷനാകും ഞങ്ങൾക്ക് ലഭിക്കുന്നത്. മാസത്തിൽ ഒന്ന് രണ്ട് ഒന്നാം സമ്മാനങ്ങൾ ഞങ്ങൾ വിറ്റ ടിക്കറ്റുകൾക്ക് ലഭിക്കാറുണ്ട്. ഞങ്ങളുടേതൊരു ഭാഗ്യ ഏജന്‍സിയ. ഈ കൊവിഡ് കാലത്ത് ഒരു ഭാഗ്യവാനെ ഞങ്ങള്‍ മുഖേന ലഭിച്ചതില്‍ വളരെയധികം സന്തോഷം",  മുരുകേഷ് പറയുന്നു. 

"നിരവധി കസ്റ്റമർ വരുന്നതിനാൽ ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് അറിയില്ല. കഴിഞ്ഞ വർഷത്തെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനവും ഞങ്ങൾ വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.ഒരുകോടി ആയിരുന്നു അടിച്ചത്. നല്ല രീതിയിലുള്ള സെയിലായിരുന്നു ഇത്തവണ ബമ്പറിന് ഉണ്ടായത്. മീനാക്ഷി എൻട്രാലെ ബമ്പർക് ഫേമസ്. അതുകൊണ്ട് തന്നെ അത്യാവശ്യം നല്ല രീതിയിലുള്ള സെയിലുകൾ തന്നെയാണ് എല്ലാ തവണയും ലഭിക്കുന്നത്", മീനാക്ഷി ലോട്ടറീസിലെ ജീവനക്കാർ പറയുന്നു. 

Read Also: തിരുവോണം ബമ്പർ നറുക്കെടുപ്പ്; 12 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഞായറാഴ്ച ഭാ​ഗ്യം ആർക്കൊപ്പം? കീശയിലാകുക ഒരുകോടി രൂപ ! അറിയാം സമൃദ്ധി SM 34 ലോട്ടറി ഫലം
സ്വന്തം സംരംഭമെന്ന സ്വപ്‌നം ഇനിയും നടന്നില്ലേ?; ഇനി വീട്ടിലിരുന്ന് പോക്കറ്റ് നിറയ്ക്കാം, മുതല്‍മുടക്ക് വളരെ ചെറുതും