Kerala Lottery Result : Akshaya AK 562 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലിയാര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Aug 17, 2022, 10:17 AM ISTUpdated : Aug 17, 2022, 04:55 PM IST
Kerala Lottery Result : Akshaya AK 562 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലിയാര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SY 179672 എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 562 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. 

അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SY 179672 എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഷാജഹാൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SY 836977എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കരുനാ​ഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. രഘുനാഥൻ നായർ എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃത സമക്ഷം ഹാജരാക്കുകയും വേണം. 

Kerala Lottery Result: സ്ത്രീ ശക്തി SS- 326 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

അതേസമയം, ഈ വർഷത്തെ 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്.  സെപ്റ്റംബറിൽ ആകും നറുക്കെടുപ്പ് നടക്കുക. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്ന് ധനവകുപ്പ് പ്രതീക്ഷിച്ചിരുന്നു. അത് അന്വർത്ഥമാക്കും വിധമാണ് ഓരോദിവസവും ടിക്കറ്റുകൾ വിറ്റ് പോകുന്ന കണക്ക്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണത്തെ ഓണം ബമ്പറിന്റേത്. 

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതിയോ ലക്ഷാധിപതികളോ നിങ്ങളാകാം, അറിയാം ഫലം
ഇന്നത്തെ ഭാ​ഗ്യം ആർക്ക്? കോടിപതിയും ലക്ഷാധിപതികളും ആരെല്ലാം? അറിയാം കാരുണ്യ ലോട്ടറി ഫലം