Kerala Lottery Result : Akshaya AK 565 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലിയാര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Sep 07, 2022, 10:39 AM IST
Kerala Lottery Result : Akshaya AK 565 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലിയാര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SG 418086 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ AK 565 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 

70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്.

അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SG 418086 എന്ന നമ്പറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. വിനോദ് ജോസഫ് ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SC 283240 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആറ്റിങ്ങൽ ആണ്ഈ ടിക്കറ്റും വിറ്റത്. ഷൈൻ ഡി റ്റി എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റത്.

Kerala Lottery Result: സ്ത്രീ ശക്തി SS- 329 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃത സമക്ഷം ഹാജരാക്കുകയും വേണം.

ഈ വർഷത്തെ 25 കോടി രൂപയുടെ തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന പുരോ​ഗമിക്കുകയാണ്. സെപ്റ്റംബറിൽ 18നാണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില കൂടിയെങ്കിലും സമ്മാനത്തുക വലിയ ആകർഷണഘടകമാകും എന്ന് ധനവകുപ്പ് പ്രതീക്ഷിച്ചിരുന്നു. നിലവിൽ 32 ലക്ഷത്തോളം ടിക്കറ്ററുകളാണ് വിറ്റഴിഞ്ഞിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

ഒരുകോടിയുടെ സമൃദ്ധി SM 60 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം
കാരുണ്യ KR 758 ലോട്ടറി ഫലം പുറത്ത്; ആരാകും കോടിപതി ? അറിയാം ആ ഭാ​ഗ്യ നമ്പറുകൾ