Kerala Lottery Result : Akshaya AK 578 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Dec 11, 2022, 09:54 AM IST
Kerala Lottery Result : Akshaya AK 578 : 70 ലക്ഷത്തിന്‍റെ ഭാഗ്യശാലി ആര്? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.


തിരുവനന്തപുരം: എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. അടുത്തിടെ ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ചയും അ​ക്ഷയ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഞായറാഴ്ചയുമായി ലോട്ടറി വകുപ്പ് മാറ്റിയിരുന്നു. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KZ 195036 എന്ന നമ്പറിനാണ് ലഭിച്ചത്. കൊല്ലത്തു വിറ്റ ടിക്കറ്റിനാണ് സമ്മാനം. നന്ദു എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം KU 983382  എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ഈ ടിക്കറ്റ് ഇടുക്കിയിൽ ആണ് വിറ്റത്. ജാഗ്ഗിർ ഹുസൈൻ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ സമ്മാനാർഹൻ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് അധികൃതർ മുൻപാകെ സമർപ്പിക്കേണ്ടതാണ്. അതേസമയം, ഈ വർഷത്തെ ക്രിസ്മസ് ബമ്പർ വിൽപ്പന ആരംഭിച്ചിട്ടുണ്ട്.16 കോടി രൂപ ഒന്നാം സമ്മാനമായ ബമ്പറിന്റെ ടിക്കറ്റ് വില 400 രൂപയാണ്. 2023 ജനുവരിയിൽ ആകും നറുക്കെടുപ്പ് നടക്കുക.

Read More :  Kerala lottery Result: Karunya KR 579: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 579 ലോട്ടറി ഫലം പ്രഖ്യാപിച്ചു

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര BT 59 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം
ഒരുകോടിയുടെ സമൃദ്ധി SM 60 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം