കൊവിഡിൽ കുടുങ്ങി ലോട്ടറി മേഖല; വരുമാനമില്ലാതെ ദുരിതംപേറി കച്ചവടക്കാർ

Web Desk   | Asianet News
Published : Jun 16, 2021, 04:27 PM ISTUpdated : Jun 16, 2021, 04:28 PM IST
കൊവിഡിൽ കുടുങ്ങി ലോട്ടറി മേഖല; വരുമാനമില്ലാതെ ദുരിതംപേറി കച്ചവടക്കാർ

Synopsis

ലോക്ക്ഡൗൺ പിൻവലിച്ചാലും മേഖല തിരിച്ചുവരാൻ സമയമെടുക്കും. ആഴ്ചയിൽ മൂന്നുദിവസമായി നറുക്കെടുപ്പ് ചുരുങ്ങിയേക്കുമെന്നാണ് സൂചനകൾ.

ആലപ്പുഴ: കൊവിഡ് രണ്ടാംതരംഗത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വരുമാനമില്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയാണ് ലോട്ടറി വില്പനക്കാർ. സംസ്ഥാനത്ത് 55,500 ഏജന്റുമാരും ഒന്നര ലക്ഷത്തിലധികം വില്പനക്കാരുമുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ചില്ലറ വില്പന നടത്തുന്നവരിൽ ഏറെയും അംഗപരിമിതരും മറ്റ് ജോലിക്ക് പോകാനാകാത്തവരുമാണ്.  

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അടിയന്തര സഹായമായി 1000 രൂപ സർക്കാർ നൽകിയിരുന്നു. കൂടാതെ 2500 രൂപയുടെ തിരിച്ചടവില്ലാത്ത സഹായവും. ഇത്തവണ ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ പ്രഖ്യാപിച്ചതല്ലാതെ മറ്റ് ആനൂകൂല്യങ്ങമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ലോക്ക്ഡൗണോടെ കഴിഞ്ഞ ആഴ്ചകളിലായി നറുക്കെടുക്കേണ്ട സ്ത്രീശക്തി, അക്ഷയ, നിർമ്മൽ, കാരുണ്യ പ്ലസ്, ഭാഗ്യമിത്ര തുടങ്ങിയ ടിക്കറ്റുകൾ കടകളിൽ കെട്ടിക്കിടക്കുകയാണ്. ഇതുകൂടാതെ വിഷുബംബറും നറുക്കെടുക്കാനുണ്ട്. 

ആലപ്പുഴ ,ചേര്‍ത്തല നഗരത്തിലും അമ്പലപ്പുഴ, കായംകുളം  കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹോൾ സെയിൽ ഏജൻസികളിൽ 45,000 ടിക്കറ്റ് വരെ വില്പന നടത്തുന്നവരുണ്ട്. നൂറ് മുതൽ 2500 ടിക്കറ്റുകൾ വരെ ചെറിയ ഏജൻസികൾ വില്പന നടത്താറുണ്ട്. നടന്ന് വിൽക്കുന്നവർ പ്രതിദിനം 60 മുതൽ 100 ടിക്കറ്റും വിൽക്കാറുണ്ട്. ലോക്ക്ഡൗൺ പിൻവലിച്ചാലും മേഖല തിരിച്ചുവരാൻ സമയമെടുക്കും. ആഴ്ചയിൽ മൂന്നുദിവസമായി നറുക്കെടുപ്പ് ചുരുങ്ങിയേക്കുമെന്നാണ് സൂചനകൾ.

ഇത്തവണത്തെ ബജറ്റിൽ ലോട്ടറി മേഖലയെ കുറിച്ച് ഒരു പരമാർശവും നടത്തിയിട്ടില്ലെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു. സർക്കാറിന്റെ ഭാഗത്തുനിന്നും കാര്യമായ സഹായങ്ങളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഇവരുടെ അഭിപ്രായം. ഇത്തവണത്തെ ലോക്ക്ഡൗൺ ദുരിതത്തിൽ നിന്നും കരകയറ്റാൻ 5000 രൂപയുടെ ധനസഹായവും 5000 രൂപക്കുള്ള കൂപ്പണുകളും ചെറുകിട കച്ചവടക്കാർക്ക് അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 602 ലോട്ടറി ഫലം
ധനലക്ഷ്മി ലോട്ടറി എടുത്തിട്ടുണ്ടോ ? ഇന്ന് ഭാ​ഗ്യം തുണച്ച ലക്കി നമ്പറുകൾ ഏതെന്ന് അറിയാം