കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും ? ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ

Web Desk   | Asianet News
Published : Jan 16, 2021, 09:41 AM ISTUpdated : Jan 16, 2021, 09:55 AM IST
കൊവിഡ് കാലത്ത് 12 കോടിയുടെ ഭാ​ഗ്യശാലി ആരാകും ? ക്രിസ്മസ്- പുതുവത്സര ബമ്പർ നറുക്കെടുപ്പ് നാളെ

Synopsis

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത്.

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര ബമ്പർ ഭാ​ഗ്യക്കുറിയുടെ ഭാ​ഗ്യശാലിയെ നാളെ അറിയാം. നാളെ (ജനുവരി 17 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. പന്ത്രണ്ട് കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം.

ജനുവരി 17ന് നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 300 രൂപയാണ്. XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 6 പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. 

ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. 6 പരമ്പരകളിലായി വില്പനയ്ക്ക് അനുസൃതമായി പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെ ലോട്ടറി വകുപ്പിന് അച്ചടിക്കാം. കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ പുരളിമല കുറിച്യ കോളനിയിലെ പൊരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ സ്വന്തമാക്കിയത്.

PREV
click me!

Recommended Stories

Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം
സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം