ലോട്ടറി തൊഴിലാളികള്‍ക്ക് ധനസഹായ കൂപ്പണ്‍ വിതരണം ഇന്ന് മുതല്‍

Published : May 26, 2020, 11:35 AM IST
ലോട്ടറി തൊഴിലാളികള്‍ക്ക് ധനസഹായ കൂപ്പണ്‍ വിതരണം ഇന്ന് മുതല്‍

Synopsis

ക്ഷേമനിധി അംഗങ്ങളായ 50000 പേര്‍ക്കും 2500ഓളം പെന്‍ഷന്‍കാര്‍ക്കും ധനസഹായം വിതരണം ചെയ്യും.  

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ ലോട്ടറി തൊഴിലാളികള്‍ക്ക് 3500 രൂപ ധനസഹായ വിതരണത്തിനുള്ള ടോക്കണ്‍ വിതരണം ഇന്നുമുതല്‍. 100 ടിക്കറ്റുകള്‍ വാങ്ങുന്നതിനാണ് ധനസഹായം നല്‍കുന്നത്. ക്ഷേമനിധി ബോര്‍ഡ് വഴിയാണ് കൂപ്പണ്‍ വിതരണം നടക്കുന്നത്. 

കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ ലോട്ടറി തൊഴിലാളികളുടെ വീടുകളില്‍ കൂപ്പണ്‍ നേരിട്ട് എത്തിക്കും. ഒപ്പം ഒരു ജോഡി മാസ്‌കും സാനിറ്റൈസറും നല്‍കും. ക്ഷേമനിധി അംഗങ്ങളായ 50000 പേര്‍ക്കും 2500ഓളം പെന്‍ഷന്‍കാര്‍ക്കും ധനസഹായം വിതരണം ചെയ്യും. പെന്‍ഷന്‍കാര്‍ക്ക് 2000 രൂപയുടെ കൂപ്പണാണ് നല്‍കുക. കൂപ്പണ്‍ ഉപയോഗിച്ച് ഏജന്റുമാരില്‍ നിന്നും ലോട്ടറി ഓഫിസില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങാം.

ക്ഷേമനിധിയില്‍ കുടിശ്ശിക വന്ന് അംഗത്വം നഷ്ടപ്പെട്ടവര്‍ക്കും അംഗത്വം പുതുക്കാനുള്ള അവസരവും ഒരുക്കും. അഞ്ച് വര്‍ഷത്തെ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് ജൂണ്‍ 30വരെ അംഗത്വം പുതുക്കാനുള്ള അവസരമുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. അംഗത്വം പുതുക്കിയവര്‍ക്കും കൂപ്പണ് അപേക്ഷിക്കാം.
 

PREV
click me!

Recommended Stories

സ്ത്രീശക്തി, കാരുണ്യ പ്ലസ് ലോട്ടറിയുടെ നറുക്കെടുപ്പ് തിയതികളിൽ മാറ്റം
Samrudhi SM 32 lottery result: ഡിസംബറിലെ ആദ്യ ഞായർ, ഭാ​ഗ്യശാലി ആര് ? അറിയാം സമൃദ്ധി SM 32 ലോട്ടറി ഫലം