ക്യുആർ സ്കാനിങ്ങിൽ സമ്മാനം കിട്ടിയ ലോട്ടറി ടിക്കറ്റെന്ന് കണ്ടു; ട്രഷറയിലെത്തിയ വിൽപ്പനക്കാരി അമ്പരന്നു, തട്ടിപ്പുകാരൻ നൽകിയത് കളർ കോപ്പി, അറസ്റ്റ്

Published : Oct 04, 2025, 02:39 PM IST
Kerala lottery result

Synopsis

വടക്കാഞ്ചേരിയിൽ സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി ലോട്ടറി ഏജൻ്റിൽ നിന്ന് 5000 രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് തയ്യൂർ സ്വദേശിയായ സജീഷിനെ പിടികൂടിയത്.

വടക്കാഞ്ചേരി: സമ്മാനാർഹമായ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി പണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തയ്യൂർ സ്വദേശിയായ 40 വയസ്സുകാരൻ സജീഷാണ് വടക്കാഞ്ചേരി പോലീസിൻ്റെ പിടിയിലായത്. വടക്കാഞ്ചേരി മാരിമ്മൻ കോവിലിന് സമീപത്തുള്ള ആരോൺ ലോട്ടറി കടയിലാണ് തട്ടിപ്പ് നടന്നത്. ലോട്ടറി വിൽപനക്കാരിയായ ലിജിയെയാണ് പ്രതി കബളിപ്പിച്ചത്. സമ്മാനാർഹമായ ലോട്ടറിയുടെ വ്യാജ കോപ്പിയുമായി കടയിലെത്തിയ പ്രതി, ടിക്കറ്റ് മാറി പണം ആവശ്യപ്പെട്ടു. ലിജി ക്യുആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് സ്കാൻ ചെയ്ത് പരിശോധിച്ചപ്പോൾ 5000 രൂപ സമ്മാനം അടിച്ചതായി കാണിച്ചു. തുടർന്ന് ലിജി സജീഷിന് പണം കൈമാറി.

എന്നാൽ, കഴിഞ്ഞ ദിവസം ഈ ടിക്കറ്റ് മാറാനായി ട്രഷറിയിൽ എത്തിയപ്പോഴാണ് നൽകിയത് യഥാർത്ഥ ടിക്കറ്റല്ല, മറിച്ച് കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്ന് മനസ്സിലായത്. തുടർന്ന്, സ്ഥാപനത്തിലെ  സി സി ടി വി ക്യാമറ ദൃശ്യങ്ങളും കൈമാറ്റം ചെയ്ത ലോട്ടറിയുടെ ഫോട്ടോസ്റ്റാറ്റും ലിജി പോലീസിന് കൈമാറിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തയ്യൂർ സ്വദേശി സജീഷിനെ പോലീസ് പിടികൂടിയത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം
ബുധനാഴ്ച ഭാ​ഗ്യം ആർക്കൊപ്പം ? ഒരുകോടി ആരുടെ കീശയിൽ ? അറിയാം നലക്ഷ്മി DL 29 ലോട്ടറി ഫലം