വയസ് 95, ജോലി ലോട്ടറി വില്‍പന: പാട്ടും പാടി ലോട്ടറി വില്‍ക്കുന്ന അരയന്‍കാവിലെ മുത്തശ്ശി!

Published : Nov 19, 2023, 04:41 PM IST
വയസ് 95, ജോലി ലോട്ടറി വില്‍പന: പാട്ടും പാടി ലോട്ടറി വില്‍ക്കുന്ന അരയന്‍കാവിലെ മുത്തശ്ശി!

Synopsis

95ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുകയാണ് ഒരു മുത്തശ്ശി

എറണാകുളം:  95ാം വയസ്സിലും പാട്ടും പാടി ലോട്ടറി വിൽക്കുകയാണ് ഒരു മുത്തശ്ശി. വയസ്സായി എന്ന് കരുതി വെറുതെയിരിക്കാനല്ല, നാട്ടുകാർക്ക് ഇടയിൽ ഇറങ്ങി നടക്കാനും സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാതിരിക്കാനുമാണ് എറണാകുളം ജില്ലയിലെ അരയൻകാവിലുളള ഈ മുത്തശ്ശിക്ക് ഇഷ്ടം. കുട്ടിക്കാലത്ത് പഠിച്ച വിവിധ ഭാഷകളിലെ പാട്ടുകളാണ് ലോട്ടറി വിൽക്കുന്ന സമയത്ത് ഈ മുത്തശ്ശി പാടുന്നത്. ഭർത്താവ് തന്റെ 45ാമത്തെ വയസ്സിൽ മരിച്ചു. പല തരത്തിലുള്ള കച്ചവടങ്ങൾ ചെയ്തെന്ന് മുത്തശ്ശി പറയുന്നു. 

ലോട്ടറി വിൽക്കാൻ പോകുന്നത് മക്കൾക്കാർക്കും ഇഷ്ടമല്ലെന്നും മുത്തശ്ശി വിശദമാക്കുന്നു. പക്ഷേ എനിക്ക് നടക്കാൻ വേണ്ടി, 10 രൂപ ആരോടും ചോദിക്കാതിരിക്കാൻ വേണ്ടി, നടക്കാവുന്ന കാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാൻ വേണ്ടിയാണ് ലോട്ടറി കച്ചവടമെന്ന് മുത്തശ്ശിയുടെ വാക്കുകൾ. അതാണ് ഏറ്റവും നല്ലതെന്നും അവർ കൂട്ടിച്ചേർക്കുന്നു. 36 ലോട്ടറി എടുക്കും. അത് തീരും. നേരത്തെ കൂടുതൽ ലോട്ടറി എടുക്കുമായിരുന്നു. ഇപ്പോ അത് കുറച്ചു. ഓട്ടോയ്ക്ക് 100 രൂപയാകും പോകാനും വരാനും. മുത്തശ്ശി പറയുന്നു. എന്തായാലും നടക്കാൻ കഴിയുന്ന അത്രയും കാലത്തോളം ആരെയും ആശ്രയിക്കാതെ ജീവിക്കാൻ തന്നെയാണ് മുത്തശ്ശിയുടെ തീരുമാനം. 

വയസ്സ് 95 പിന്നിട്ടു, ജീവിതം ലോട്ടറി വിറ്റ്
 

PREV
click me!

Recommended Stories

Karunya Plus KN.604 lottery result: പുതുവർഷം, ആദ്യ ഭാ​ഗ്യശാലി ആര് ? കീശയിലേക്ക് ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
2025ലെ അവസാന ഭാ​ഗ്യശാലി നിങ്ങളോ ? കീശയിലേക്ക് ഒരുകോടി ! അറിയാം ധനലക്ഷ്മി ലോട്ടറി ഫലം