Kerala Lottery Result: Akshaya AK 542 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 542 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Mar 30, 2022, 08:51 AM IST
Kerala Lottery Result: Akshaya AK 542 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 542 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന വിൻ വിൻ, സ്ത്രീശക്തി എന്നീ ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പുകൾ പണിമുടക്കിനെ തുടർന്ന് മാറ്റി വച്ചിരുന്നു. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (kerala state lottery) വകുപ്പിന്‍റെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ (Kerala Lottery Result: Akshaya AK 542) ലോട്ടറിയുടെ (lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന വിൻ വിൻ, സ്ത്രീശക്തി എന്നീ ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പുകൾ പണിമുടക്കിനെ തുടർന്ന് മാറ്റി വച്ചിരുന്നു. 

അതേസമയം, ശനിയാഴ്ച നറുക്കെടുത്ത കാരണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KC 984145 എന്ന നമ്പറിനാണ് ലഭിച്ചത്. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം KJ 419955 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. തൃശ്ശൂര് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 

Read Also: Kerala lottery Result: Karunya KR 542 : കാരുണ്യ KR 542 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സ്മിജ കാത്തുവച്ചത് 25 ലക്ഷം സമ്മാനം അടിച്ച ടിക്കറ്റ്; വിമാനത്തില്‍ പറന്നെത്തി വിജയി

ആലുവ: 25 ലക്ഷത്തിന്‍റെ സമ്മാനം അടിച്ച ടിക്കറ്റ് വാങ്ങാന്‍ വിജയി വിമാനത്തില്‍ എത്തിയപ്പോള്‍ ടിക്കറ്റ് കാത്തുവച്ച് കൈമാറി ഏജന്‍റ് സ്മിജ. ചെന്നൈ സ്വദേശിയാണ് വിമാനത്തില്‍ എത്തി ആലുവയില്‍ നിന്നും ടിക്കറ്റ് സ്വീകരിച്ചത്. ചെന്നൈ ത്യാഗരാജനഗര്‍ 22/14 ഭഗവന്തനം തെരുവിലെ പി. പത്മ സുബ്ബറാവുവാണ് തിങ്കളാഴ്ച ആലുവയിലെത്തി ബംപര്‍ ടിക്കറ്റ് കൈപ്പറ്റിയത്.

ചികിത്സയുടെ ഭാഗമായി ഹൈദരാബാദിലെ സഹോദരിയുടെ വീട്ടിലായിരുന്ന പത്മ തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന് സമ്മാനം ലഭിച്ച ടിക്കറ്റ് ആലുവയിലെ സ്വകാര്യ ബാങ്കിലെത്തി കൈപറ്റി. 

കഴിഞ്ഞ വര്‍ഷം സമ്മര്‍ ബംപറില്‍ ആറുകോടിയുടെ ഒന്നാം സമ്മാനം സ്മിജ വിറ്റ ലോട്ടറിക്കായിരുന്നു. 2021 മാര്‍ച്ച് 21-നായിരുന്നു ഇതിന്റെ നറുക്കെടുപ്പ്. പാലച്ചുവട് ചന്ദ്രന്‍ സ്മിജയോട് ഫോണിലൂടെ കടമായി പറഞ്ഞുവച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഇത് ഒരു മടിയും കൂടെതെ സ്മിജ കൈമാറിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ടിക്കറ്റിന്‍റെ കഥ.

ആന്ധ്രപ്രദേശിലെ നെല്ലൂരാണ് പത്മയുടെ ജന്മദേശം. ചെന്നൈയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് അസിസ്റ്റന്റ് മാനേജരായി വിരമിച്ചു. അവിവാഹിതയായ പത്മയ്ക്ക് ചെന്നൈയില്‍ ബന്ധുക്കളുണ്ട്. തീര്‍ത്ഥാടകയായ പത്മ കേരളത്തില്‍ പതിവായി വരാറുണ്ട്. ഇത്തരത്തില്‍ വന്നപ്പോള്‍ പറഞ്ഞുവച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയോ? കീശയിലാകുക ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 35 ലോട്ടറി ഫലം
ഇന്നത്തെ കോടിപതി ആര് ? ലക്ഷാധിപതികളോ? അറിയാം സ്ത്രീ ശക്തി SS 499 ലോട്ടറി ഫലം