Kerala Lottery Result: Akshaya AK 551 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 551 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Jun 01, 2022, 09:24 AM ISTUpdated : Jun 01, 2022, 09:25 AM IST
Kerala Lottery Result: Akshaya AK 551 : ഭാ​ഗ്യശാലിക്ക് 70 ലക്ഷം; അക്ഷയ AK- 551 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SH 571888 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി (kerala state lottery) വകുപ്പിൻറെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ (Kerala Lottery Result: Akshaya AK 551) ലോട്ടറിയുടെ (lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. അക്ഷയ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, ചൊവ്വാഴ്ച നറുക്കെടുത്ത സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം SH 571888 എന്ന നമ്പറിനാണ് ലഭിച്ചത്. കണ്ണൂര് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അ‍ഞ്ച് ലക്ഷം SE 632494 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. ആലപ്പുഴയിലാണ് ഈ ടിക്കറ്റ് വിറ്റത്.

ഇന്നലത്തെ ഫലം : Kerala Lottery Result: സ്ത്രീ ശക്തി SS- 315 ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

'ചാരിറ്റിയിലേക്കില്ല, ഒത്തിരി ബാധ്യതകൾ തീർക്കാനുണ്ട് ': വിഷു ബമ്പർ ഭാ​ഗ്യവാന്മാർ പറയുന്നു

രാഴ്ച നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ വിഷു ബമ്പർ(Vishu Bumper 2022) ഭാ​ഗ്യവന്മാരെ കണ്ടെത്തി. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നും വിറ്റ HB 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു തിരുവനന്തപുരം  വിമാനത്താവളത്തിൽ ഈ ടിക്കറ്റ് വിൽപന നടത്തിയത്(kerala lottery). 

കഴിഞ്ഞ ഒരാഴ്ചയായി പത്ത് കോടിയുടെ ഭാ​ഗ്യവന്മാർ ആരാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ രമേശനും ഡോക്ടർ പ്രദീപും ഇന്ന് ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്.

സമ്മാനം ലഭിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞപ്പോൾ തന്നെ അറിഞ്ഞിരുന്നുവെന്ന് ഡോക്ടർ പ്രദീപ് പറഞ്ഞു. കുടുംബത്തിൽ ഒരു മരണം ഉണ്ടായതും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ് ടിക്കറ്റുമായി എത്താൻ വൈകിയതെന്ന് പ്രദീപും രമേശനും വ്യക്തമാക്കി. 

"15-ാം തീയതി രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ടിക്കറ്റ് എടുത്തത്. നറുക്കെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴായിരുന്നു സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോ​ഗ്യപ്രശ്നങ്ങളും കാരണമാണ് എത്താൻ വൈകിയത്. എപ്പോഴും ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ലോട്ടറി എടുക്കാറുള്ളത്. മുമ്പ് ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ചെറിയ സമ്മാനങ്ങളായാകും പകുതി പകുതിയായി വീതിക്കാറുണ്ട്. ഇതും അങ്ങനെ തന്നെ. പിന്നെ ഇതൊരു വലിയ തുകയല്ല. ഫാമിലിയിൽ‍ ചെയ്യാൻ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്പോൾ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയിൽ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തിൽ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മൾ എന്തെങ്കിലും ചെയ്യും. സമ്മാനം ലഭിച്ചതിൽ ദൈവത്തിന് നന്ദി", എന്ന് ഭാ​ഗ്യവന്മാർ പറയുന്നു. ഇരുവരും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നൽകിയിട്ടുള്ളത്. നികുതി കഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവർക്ക് ലഭിക്കുക.

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ കോടിപതി ആര് ? ലക്ഷാധിപതികളോ? അറിയാം സ്ത്രീ ശക്തി SS 499 ലോട്ടറി ഫലം
ഭാഗ്യതാര BT 34 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം