Kerala lottery : ദേശീയ പണിമുടക്ക്; തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

Published : Mar 25, 2022, 03:49 PM ISTUpdated : Mar 25, 2022, 03:54 PM IST
Kerala lottery : ദേശീയ പണിമുടക്ക്; തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

Synopsis

ദേശീയ പണിമുടക്കിന്‍റെ അടിസ്ഥാനത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കാനിരുന്ന ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗയക്കുറി വകുപ്പ്(Kerala lottery) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടത്താനിരുന്ന നറുക്കെടുപ്പുകൾ മാറ്റിവച്ചു. വിവിധ സംഘടനകളുടെ  ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.  

28 തിങ്കളാഴ്ച നടത്താനിരുന്ന വിൻവിൻ, 29 ചൊവ്വാഴ്ച നടത്താനിരുന്ന സ്ത്രീശക്തി എന്നീ ഭാഗ്യക്കുറി നറുക്കെടുപ്പുകളാണ് മാറ്റിവച്ചത്. ഈ നറുക്കെടുപ്പുകൾ യഥാക്രമം ഏപ്രിൽ മാസം 3,10 തീയതികളിൽ ഉച്ചയ്ക്കുശേഷം 3 മണിക്ക് നടക്കുമെന്നും ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു.

Read Also: Kerala lottery Result: Nirmal NR 269 : നിർമൽ NR 269 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

അതേസമയം, രാജ്യത്ത് അടുത്ത നാല് ദിവസം ബാങ്കുകൾ അടഞ്ഞ് കിടക്കും. നാളെ മുതൽ നാല് ദിവസമാണ് ബാങ്കുകൾ അടഞ്ഞുകിടക്കുക. ശനി, ഞായർ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കിൽ ബാങ്ക് ജീവനക്കാരും അണിചേരുന്നതാണ് തടസം. ഓൺലൈൻ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാൽ നേരിട്ട് ബാങ്കിൽ ചെല്ലേണ്ടവർക്കും ഓൺലൈൻ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകൾ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയൻ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

കടം വീട്ടാനായി 74കാരിയുടെ ലോട്ടറി വില്‍പന; പണയത്തിലിരിക്കുന്ന ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി

കൊച്ചി: കടം വീട്ടാനും കുടുംബം പുലര്‍ത്താനും ലോട്ടറി വില്‍ക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി (Suresh Gopi). വ്‌ലോഗര്‍ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ടാണ് സുരേഷ് ഗോപി പ്രശ്‌നത്തില്‍ ഇടപെട്ടത്. ബാങ്കില്‍ നിന്ന് ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഡിയോ വൈറലായത്. എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സുശാന്ത് പോസ്റ്റ് ചെയ്തത്.

വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ലോട്ടറി വില്‍ക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. മൂത്തമകനും ഹൃദ്രോഗിയാണ്. ഇളയമകനും ഹൃദ്രോഗത്താലാണ് മരിച്ചത്. കുഞ്ഞിത്തൈ സ്വദേശി. ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് പറ്റിച്ച് പണം തരാതെ കൊണ്ടുപോയി. അത് വേദനയാണെന്നും അവര്‍ പറഞ്ഞു.

നാല് സെന്റും വീടുമുണ്ട്. പ്രളയം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കിട്ടി. അതും ഇല്ല സ്വര്‍ണവും വിറ്റ് വീടുപണിഞ്ഞു. അതില്‍ കിടക്കും മുമ്പേ മകന്‍ മരിച്ചു. ആ സങ്കടം വലിയതാണ്. വീടുപണി കഴിഞ്ഞ് വലിയ കടമുണ്ടായി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം