Kerala Lottery Result : Fifty Fifty FF 22 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Oct 30, 2022, 08:06 AM IST
Kerala Lottery Result : Fifty Fifty FF 22 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KN 105903 എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് ആണ് ഈ ടിക്കറ്റ് വിറ്റത്

തിരുവനന്തപുരം: എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. 

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഫിഫ്റ്റി ഫിഫ്റ്റിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KN 105903 എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് ആണ് ഈ ടിക്കറ്റ് വിറ്റത്. മധുസൂദനൻ എം എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ചു ലക്ഷം KW 304075 എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് ​ വിറ്റത് ​ഗുരുവായൂരിൽ ആണ്. ടി വി മുകുന്ദൻ എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും വിജയികൾക്ക് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala lottery Result: Karunya KR 573: 80 ലക്ഷം ഈ നമ്പറിന്; കാരുണ്യ KR 573 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, ഈ വർഷത്തെ പൂജ ബമ്പർ ഭാ​ഗ്യക്കുറി വിൽപ്പന മികച്ച രീതിയിൽ പുരോ​ഗമിക്കുകയാണ്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. 50ലക്ഷമാണ് രണ്ടാം സമ്മാനം. നവംബർ 20നു നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷത്തെക്കാൾ മികച്ച വിൽപ്പനയും ലാഭവും പൂജ ബമ്പറിന് ലഭിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ വിലയിരുത്തൽ. 

PREV
Read more Articles on
click me!

Recommended Stories

വിഷുദിന ഭാഗ്യം ആര്‍ക്ക്? അറിയാം ധനലക്ഷ്മി DL 48 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം
ഇന്നത്തെ കോടിപതി ആര് ? കീശയിലേക്ക് ഒരുകോടി ! അറിയാം സ്ത്രീ ശക്തി SS 515 ലോട്ടറി ഫലം