Kerala Lottery Result : Karunya Plus KN 462 : ആരാകും ആ ഭാ​ഗ്യശാലി ? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Mar 23, 2023, 07:55 AM IST
Kerala Lottery Result : Karunya Plus KN 462 : ആരാകും ആ ഭാ​ഗ്യശാലി ? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഈ വർഷത്തെ സമ്മർ ബംപർ ഒന്നാം സമ്മാനം ലഭിച്ചത് ആസാം സ്വദേശിക്കാണ്. 1

തിരുവനന്തപുരം : എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ kn-462 നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവൻ ആണ് നറുക്കെടുപ്പ് സ്ഥലം. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ നാല് മണി മുതൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും സമ്മാന അർഹന് ലഭിക്കും. കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FW 613551 എന്ന നമ്പറിനാണ് ലഭിച്ചത്. വയനാട് വിറ്റ ടിക്കറ്റിനാണ് 1 കോടി രൂപയുടെ സമ്മാനം. പ്രശാന്ത് സി പി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം FT 280206  എന്ന ടിക്കറ്റിനും ലഭിച്ചു. ഈ ടിക്കറ്റ് വൈക്കത്ത് ആണ് വിറ്റത്. സി ഭാ​ഗ്യലക്ഷ്മി എന്ന ഏജന്റാമ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി ഷോപ്പിൽ നിന്നും സമ്മാനാർഹന് തുക കരസ്ഥമാക്കാവുന്നതാണ്. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery Result : Fifty Fifty FF-42 : 1 കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ സമ്മർ ബംപർ ഒന്നാം സമ്മാനം ലഭിച്ചത് ആസാം സ്വദേശിക്കാണ്. 10 കോടിയാണ് ഒന്നാം സമ്മാനം. 250 ആയിരുന്നു ടിക്കറ്റ് വില. അതേസമയം, ഇത്തവണത്തെ ക്രിസ്മസ് ബംപർ ഭാ​ഗ്യശാലി ഇപ്പോഴും കാണാമറയത്ത് ആണ്. 

PREV
Read more Articles on
click me!

Recommended Stories

ഞായറാഴ്ച ഭാ​ഗ്യം ആർക്കൊപ്പം? കീശയിലാകുക ഒരുകോടി രൂപ ! അറിയാം സമൃദ്ധി SM 34 ലോട്ടറി ഫലം
സ്വന്തം സംരംഭമെന്ന സ്വപ്‌നം ഇനിയും നടന്നില്ലേ?; ഇനി വീട്ടിലിരുന്ന് പോക്കറ്റ് നിറയ്ക്കാം, മുതല്‍മുടക്ക് വളരെ ചെറുതും