മൺസൂൺ ബമ്പർ: നറുക്കെടുപ്പിന് രണ്ടുനാള്‍, വിറ്റഴിഞ്ഞത് 32 ലക്ഷത്തോളം ടിക്കറ്റുകൾ, ഒന്നാം സമ്മാനം 10 കോടി

Published : Jul 29, 2024, 08:43 PM IST
മൺസൂൺ ബമ്പർ: നറുക്കെടുപ്പിന് രണ്ടുനാള്‍, വിറ്റഴിഞ്ഞത് 32 ലക്ഷത്തോളം ടിക്കറ്റുകൾ, ഒന്നാം സമ്മാനം 10 കോടി

Synopsis

34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് പൊതു വിപണിയിലെത്തിച്ചത്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പിന് ഇനി രണ്ട് ദിവസം. ജൂലൈ 31 ബുധനാഴ്ച ബമ്പറിന്‍റെ ബമ്പറിന്‍റെ നറുക്കെടുപ്പ് നടക്കും. ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോര്‍ഖി ഭവന്‍ ആണ് നറുക്കെടുപ്പ് സ്ഥലം.

അന്നേദിവസം ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലചിത്ര താരം അര്‍ജുന്‍ അശോകന് നല്‍കി പ്രകാശനം ചെയ്യും. മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനത്തിനുള്ള നറുക്കെടുപ്പ്  ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ്  അര്‍ജുന്‍ അശോകനും  നിര്‍വ്വഹിക്കും. ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനാകും. വി.കെ.പ്രശാന്ത് എംഎല്‍എ വിശിഷ്ടാതിഥിയാകും. 

നികുതി വകുപ്പ് അഡീണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് , ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി.സുബൈര്‍, ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ മായാ എന്‍.പിള്ള എന്നിവര്‍ സംബന്ധിക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എസ്.എബ്രഹാം റെന്‍ സ്വാഗതവും ജോയിന്റ് ഡയറക്ടര്‍ രാജ് കപൂര്‍ കൃതജ്ഞതയുമര്‍പ്പിക്കും. 

ടിക്കറ്റ് വില 250 രൂപയായി നിശ്ചയിച്ച് 10 കോടി രൂപ ഒന്നാം സമ്മാനമുള്ള മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പിന്റെ ഭാഗമായി 34 ലക്ഷം ടിക്കറ്റുകളാണ് വകുപ്പ് പൊതു വിപണിയിലെത്തിച്ചത്. ഇതില്‍ 29.07.2024 വൈകുന്നേരം നാലു മണി വരെയുള്ള കണക്കനുസരിച്ച് 32,90,900 ടിക്കറ്റുകള്‍ വിറ്റഴിച്ചു കഴിഞ്ഞു. 

1100 കോടി കടന്ന് കൽക്കി, ആവേശമുണർത്താൻ പ്രഭാസിന്റെ പുതിയ ചിത്രം, 'ദി രാജാ സാബ്' ഗ്ലിംപ്സ്

അതേസമയം, 25 കോടി രൂപയാണ് ഇക്കുറിയും തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍.സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം