12 കോടിയല്ല, ഇനി 10 കോടി; കയ്യിലെത്തുക 250 രൂപ മുടക്കിയാൽ ! മൺസൂൺ ബമ്പർ വിപണിയിൽ

Published : May 31, 2025, 03:43 PM ISTUpdated : May 31, 2025, 03:44 PM IST
12 കോടിയല്ല, ഇനി 10 കോടി; കയ്യിലെത്തുക 250 രൂപ മുടക്കിയാൽ ! മൺസൂൺ ബമ്പർ വിപണിയിൽ

Synopsis

വിഷു ബമ്പറാണ് ഏറ്റവും ഒടുവിൽ നറുക്കെടുത്തത്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മൺസൂൺ ബമ്പർ(ബി ആർ 104) ടിക്കറ്റുകൾ വിപണിയിൽ. കഴിഞ്ഞ ദിവസമാണ് ടിക്കറ്റുകൾ കച്ചവടത്തിനായി എത്തിച്ചത്. 10 കോടിയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. 250 രൂപയാണ് ടിക്കറ്റു വില.

ആകെ അഞ്ചു പരമ്പരകളിലായാണ് മൺസൂൺ ബമ്പർ ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. 10 ലക്ഷം രൂപ രണ്ടാം സമ്മാനമായി ഓരോ പരമ്പരയിലും ഒരാൾക്ക് വീതം എന്ന നിലയിലാണ് ഭാഗ്യക്കുറിയുടെ ഘടന. സമാനമായ രീതിയിൽ തന്നെ അഞ്ചു ലക്ഷം, മൂന്നു ലക്ഷം എന്നിങ്ങനെ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങളുമുണ്ട്.  ജൂലൈ 27ന് ഉച്ചതിരിഞ്ഞ് രണ്ടു മണിയ്ക്ക് നറുക്കെടുപ്പ് നടക്കുക. മൺസൂൺ ബമ്പറിന് 5000, 1000, 500 എന്നിങ്ങനെ 250 രൂപയിൽ അവസാനിക്കുന്ന സമ്മാനങ്ങളുമുണ്ട്. 

വിഷു ബമ്പറാണ് ഏറ്റവും ഒടുവിൽ നറുക്കെടുത്തത്. മെയ് 28ന് നറുക്കെടുത്ത ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹൻ ഇപ്പോഴും കാണാമറയത്താണ്. 12 കോടിയാണ് ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 12 വര്‍ഷമായി ലോട്ടറി വില്‍പ്പന നടത്തുന്ന ആളാണ് പ്രഭാകരന്‍ എന്ന ഏജന്റിൽ നിന്നുമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. ഭാ​ഗ്യശാലി പൊതുവേദിയിൽ എത്തുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു.

ഇത്തവണ 42,87,350 ലക്ഷം ടിക്കറ്റുകളാണ് വിഷു ബമ്പറിന്‍റേതായി വിറ്റഴിഞ്ഞത്. ഇതിലൂടെ 1, 286, 205,000 കോടി രൂപയുടെ (128 കോടിയോളം) വിറ്റുവരവാണ് സര്‍ക്കാരിന് ഉണ്ടായത്. എന്നാല്‍ ഈ തുക മുഴുവനായും സര്‍ക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ പോയിട്ടുള്ള തുകയാകും സര്‍ക്കാരിന് ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം