
തിരുവനന്തപുരം: ഏറെ നാളത്തെ ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മൺസൂൺ ബമ്പർ BR 110 നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. 10 കോടി രൂപ ഒന്നാം സമ്മാം ലഭിക്കുന്ന ബമ്പറിന്‍റെ ഒരു ടിക്കറ്റിന്‍റെ വില 250 രൂപയാണ്.
ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് മണ്‍സൂണ്‍ ബമ്പറിന്‍റേതായി അച്ചടിച്ചത്. ഇതില്‍ 40 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അറിയിച്ചു. ബമ്പറിന്റെ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്. 11,14,500 ടിക്കറ്റുകകളാണ് ജില്ലയിൽ വിറ്റത്. വില്പനയിൽ തൃശൂർ രണ്ടാം സ്ഥാനത്തും ( 4 ,54, 510), തിരുവനന്തപുരം (3,58, 500) മൂന്നാം സ്ഥാനത്തുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കുറവ് വില്പന ( 1,29, 000 ).
10 കോടി രൂപയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000 , 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. പത്ത് കോടി രൂപ ലഭിക്കുന്ന ബമ്പർ ഭാഗ്യശാലിക്ക് നികുതി പിടിച്ച ശേഷം 7,01,87,500 കോടി രൂപയാകും ലഭിക്കുക. ഈ തുകയിൽ നിന്നും കേന്ദ്ര സർക്കാരിൻ്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് എന്നിവ കഴിഞ്ഞ് ബമ്പർ ഭാഗ്യശാലിക്ക് 6 കോടി 30 ലക്ഷം രൂപയാകും ലഭിക്കുക. ആരാകും 10 കോടിയുടെ ഭാഗ്യശാലി എന്നറിയാന്‍ കേരളക്കര കാത്തിരിക്കുകയാണ്.