കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് നടത്താനിരുന്ന തിരുവോണം ബമ്പർ BR 105 നറുക്കെടുപ്പ് മാറ്റിവച്ചു. പകരം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കും. സെപ്റ്റംബര്‍ 27 ശനിയാഴ്ച വൈകുന്നേരം 2 മണിക്കാണ് ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ നറുക്കെടുക്കാന്‍ നിശ്ചയിച്ചിരുന്നത്.

12:23 PM (IST) Sep 27
30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ള 63 ലക്ഷം രൂപ ഭാഗ്യശാലിക്ക് ലഭിക്കും.
10:41 AM (IST) Sep 27
ഒന്നാം സമ്മാനം- ഒരുകോടി
സമാശ്വാസ സമ്മാനം- 5000
രണ്ടാം സമ്മാനം- 25 ലക്ഷം
മൂന്നാം സമ്മാനം- 10 ലക്ഷം
നാലാം സമ്മാനം-5000
അഞ്ചാം സമ്മാനം-2,000
ആറാം സമ്മാനം-1,000
ഏഴാം സമ്മാനം-500
എട്ടാം സമ്മാനം-200
ഒന്‍പതാം സമ്മാനം-100
08:59 AM (IST) Sep 27
KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM എന്നീ സീരീസുകളിലാണ് കാരുണ്യ ലോട്ടറി ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്.
07:50 AM (IST) Sep 27
എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നും നടക്കും. ഉച്ചതിരിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ്. ഒരു കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കും.
07:49 AM (IST) Sep 27
ഇന്ന് നടത്താനിരുന്ന തിരുവോണം ബമ്പർ BR 105 ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവച്ചു. ഒക്ടോബര്‍ 4ന് ആണ് ടിക്കറ്റ് നറുക്കെടുക്കുക. ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥിക്കുകയായിരുന്നു. ഇത് പരിഗണിച്ചായിരുന്നു താരുമാനം.