Kerala lottery Result: Sthree Sakthi SS 306 : മാറ്റിവച്ച സ്ത്രീശക്തി SS-306 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Apr 10, 2022, 11:18 AM IST
Kerala lottery Result: Sthree Sakthi SS 306 : മാറ്റിവച്ച സ്ത്രീശക്തി SS-306 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KG 755608  എന്ന നമ്പറിനാണ് ലഭിച്ചത്. മൂവാറ്റുപുഴ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി( Kerala Lottery Result) വകുപ്പിൻ്റെ എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീശക്തി (Sthreeshakthi SS-306 Lottery Result) ലോട്ടറിയുടെ (Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. സ്ത്രീശക്തി ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 29ന് നടക്കാനിരുന്ന നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. 28,29 തിയതികളിൽ ദേശീയ പണിമുടക്ക് ആയതിനാൽ നറുക്കെടുപ്പ് മാറ്റിവയ്ക്കുക ആയിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KG 755608  എന്ന നമ്പറിനാണ് ലഭിച്ചത്. മൂവാറ്റുപുഴ വിറ്റ ടിക്കറ്റിനാണ് സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം KB 617334 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലത്താണ് ഈ ടിക്കറ്റ് വിറ്റത്.

Read Also: Kerala lottery Result: Karunya KR 544 : കാരുണ്യ KR 544 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

കടം വീട്ടാനായി 74കാരിയുടെ ലോട്ടറി വില്‍പന; പണയത്തിലിരിക്കുന്ന ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി

കൊച്ചി: കടം വീട്ടാനും കുടുംബം പുലര്‍ത്താനും ലോട്ടറി വില്‍ക്കുന്ന 74കാരിയായ വയോധികയുടെ പണയത്തിലിരിക്കുന്ന വീടിന്റെ ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി എം പി (Suresh Gopi). വ്‌ലോഗര്‍ സുശാന്ത് നിലമ്പൂരിന്റെ വീഡിയോ കണ്ടാണ് സുരേഷ് ഗോപി പ്രശ്‌നത്തില്‍ ഇടപെട്ടത്. ബാങ്കില്‍ നിന്ന് ആധാരം എടുത്തുകൊടുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പുനല്‍കിയെന്ന് സുശാന്ത് നിലമ്പൂര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിഡിയോ വൈറലായത്. എറണാകുളം സ്വദേശിയായ പുഷ്പ എന്ന 74കാരി റോഡരികില്‍ ലോട്ടറി വില്‍ക്കുന്ന വീഡിയോ സുശാന്ത് പോസ്റ്റ് ചെയ്തത്.

വിധവയായ മരുമകളും മക്കളും അടങ്ങുന്ന കുടുംബം പുലര്‍ത്താനാണ് ലോട്ടറി വില്‍ക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. മൂത്തമകനും ഹൃദ്രോഗിയാണ്. ഇളയമകനും ഹൃദ്രോഗത്താലാണ് മരിച്ചത്. കുഞ്ഞിത്തൈ സ്വദേശി. ചിലര്‍ തന്നെ പറ്റിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരാള്‍ നമ്പര്‍ മാറ്റിയൊട്ടിച്ച് 1000 രൂപ തട്ടിച്ചു. മറ്റൊരാള്‍ 300 രൂപയുടെ നാല് ടിക്കറ്റ് പറ്റിച്ച് പണം തരാതെ കൊണ്ടുപോയി. അത് വേദനയാണെന്നും അവര്‍ പറഞ്ഞു.

നാല് സെന്റും വീടുമുണ്ട്. പ്രളയം കഴിഞ്ഞപ്പോള്‍ നാല് ലക്ഷം രൂപ കിട്ടി. അതും ഇല്ല സ്വര്‍ണവും വിറ്റ് വീടുപണിഞ്ഞു. അതില്‍ കിടക്കും മുമ്പേ മകന്‍ മരിച്ചു. ആ സങ്കടം വലിയതാണ്. വീടുപണി കഴിഞ്ഞ് വലിയ കടമുണ്ടായി. വീടിന്റെ ആധാരം ബാങ്കിലാണ്. അത് തിരിച്ചെടുക്കാന്‍ 65,000 രൂപവേണമെന്നായിരുന്നു പുഷ്പയുടെ ആഗ്രഹം. തുടര്‍ന്ന് സുശാന്ത് നിലമ്പൂര്‍ ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചു. വീഡിയോ കണ്ട സുരേഷ് ഗോപി എംപി കടം ഏറ്റെടുക്കാമെന്ന് ഉറപ്പ് നല്‍കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭാഗ്യതാര BT 34 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം
ഞായറാഴ്ച ഭാ​ഗ്യം ആർക്കൊപ്പം? കീശയിലാകുക ഒരുകോടി രൂപ ! അറിയാം സമൃദ്ധി SM 34 ലോട്ടറി ഫലം