ഒരു രാത്രി മാത്രം, 10 കോടി ആർക്കെന്നറിയാം! കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പര്‍ നറുക്കെടുപ്പ് നാളെ

Published : Mar 27, 2026, 09:03 PM IST
summer bumper

Synopsis

കേരള സംസ്ഥാന ലോട്ടറിയുടെ 10 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ നറുക്കെടുപ്പ് നാളെ നടക്കും. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഇത്തവണത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിന് പുറമെ നിരവധി മറ്റ് സമ്മാനങ്ങളുമുണ്ട്. 

തിരുവനന്തപുരം: 10 കോടി ഒന്നാം സമ്മാനത്തുകയുള്ള കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബമ്പർ നറുക്കെടുപ്പ് നാളെ. രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കിഭവനിലാണ് സമ്മർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ്. ഇതുവരെ 41,73,410 ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു. കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഒരു കോടി രൂപ ആണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.

സമ്മർ ബമ്പറിന്റെ സമ്മാന ഘടന ഇങ്ങനെ

ഒന്നാം സമ്മാനം - 10 കോടി

സമാശ്വാസ സമ്മാനം- ഒരു ലക്ഷം രൂപ( 5 പേർക്ക്)

രണ്ടാം സമ്മാനം- 50 ലക്ഷം രൂപ

മൂന്നാം സമ്മാനം- 60 ലക്ഷം രൂപ(ഒരു ലക്ഷം രൂപ വിതം 12 പേർക്ക്)

നാലാം സമ്മാനം- 54 ലക്ഷം(ഒരു ലക്ഷം രൂപ വീതം 54 പേർക്ക്)‌

അഞ്ചാം സമ്മാനം- 5,000 രൂപ

ആറാം സമ്മാനം- 2,000 രൂപ

ഏഴാം സമ്മാനം- 1000 രൂപ

എട്ടാം സമ്മാനം- 500 രൂപ

മുകളിൽ പറഞ്ഞ സമ്മാനങ്ങൾ കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

10 കോടിയിൽ എത്ര ?

പത്ത് കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. നികുതി കഴിഞ്ഞുള്ള തുകയാണിത്. എന്നാൽ ഈ തുകയും ഭാ​ഗ്യശാലിക്ക് സ്വന്തമാകില്ല. കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർ ചാർജ്, ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് തുടങ്ങിയവ കഴിഞ്ഞുള്ള 6 കോടി 30 ലക്ഷം രൂപയാകും ഭാ​ഗ്യശാലിക്ക് ലഭിക്കുക.

2025ലെ കണക്ക്

കേരള ലോട്ടറി വകുപ്പിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം 36 ലക്ഷം ടിക്കറ്റുകളാണ് സമ്മർ ബമ്പറിന്റേതായി വിറ്റുപോയത്. ഒരു ടിക്കറ്റിന്റെ വില 250 രൂപയാണ്. ഇതിലൂടെ 90 കോടിയുടെ വിറ്റുവരവാണ് നടന്നിരിക്കുന്നത്. വിറ്റുവരവ് കൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് പോകില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാകും സർക്കാരിലേക്ക് എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം ? അറിയാം സുവർണ കേരളം SK 46 ലോട്ടറി ഫലം
ഒരുകോടി രൂപ ആർക്ക് ? അറിയാം കാരുണ്യ പ്ലസ് KN 616 ലോട്ടറി ഫലം