'ഇവിടെ ഒരു വീട് വെക്കണം, അർഹതപ്പെട്ടവരെ സഹായിക്കണം', 12 കോടിയുടെ വിഷു ബംബർ അടിച്ചെടുത്ത ഭാഗ്യവാൻ പറയുന്നു

Published : May 30, 2024, 03:26 PM ISTUpdated : May 30, 2024, 03:31 PM IST
'ഇവിടെ ഒരു വീട് വെക്കണം, അർഹതപ്പെട്ടവരെ സഹായിക്കണം', 12 കോടിയുടെ വിഷു ബംബർ അടിച്ചെടുത്ത ഭാഗ്യവാൻ പറയുന്നു

Synopsis

ലോട്ടറി വിൽപ്പന നടത്തിയ ചെറുകിട കച്ചവക്കാരി ജയയുടെ അയല്‍വാസിയാണ് വിശ്വംഭരൻ.

ആലപ്പുഴ : ഒടുവിൽ 12 കോടിയുടെ വിഷു ബംബർ ലോട്ടറിയടിച്ച ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് പ്ലാം പറമ്പിൽ വിശ്വംഭരനാണ് വിഷു ബമ്പറിൻ്റെ 12 കോടി അടിച്ചത്. ലോട്ടറി വിൽപ്പന നടത്തിയ ചെറുകിട കച്ചവക്കാരി ജയയുടെ അയല്‍വാസി വിശ്വംഭരൻ. ഇന്നല രാത്രി ഏറെ വൈകിയാണ് താൻ കോടീശ്വരനായെന്ന് വിമുക്തഭടനായ വിശ്വംഭരൻ അറിയുന്നത്. വീട്ടുകാരോട് വിവരം പറഞ്ഞു. വീട് വെക്കണമെന്നാണ് ചിന്തിക്കുന്നതെന്നും പണം എങ്ങനെ ചിലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിശ്വംഭരൻ പറയുന്നു. മക്കൾക്ക് കൊടുക്കണം. അർഹതപ്പെട്ട പാവപ്പെട്ടവരെ സഹായിക്കും. കളളുകുടിക്കാനും കളയാനും കൊടുക്കില്ല. ഞാൻ പണ്ട് കളളുകുടിച്ച് കാശ് കളഞ്ഞതാണ്. അത് കൊണ്ട് എനിക്കറിയാം. അങ്ങനെ വരുന്നവർക്ക് കൊടുക്കില്ലെന്നും വിശ്വംഭരൻ പറയുന്നു. 

ഭാഗ്യം വിറ്റ കരങ്ങൾ.., 12 കോടി പെട്ടിക്കടയിൽ വിറ്റ ടിക്കറ്റിന്, കാത്തിരിപ്പിൽ ചില്ലറവിൽപ്പനക്കാരി ജയയും

ഇന്നലെ ഉച്ചമുതൽ ഏവരും തേടി നടന്നത് വിഷുബംബറിന‍്റെ 12 കോടി രൂപയുടെ അവകാശിയെ ആയിരുന്നു. ലോട്ടറി തന്റെ നാട് വിട്ടു പോയിട്ടില്ലെന്ന് ലോട്ടറി വിറ്റ ഏജന്റ് ജയ പറഞ്ഞിരുന്നു. അത് തന്നെയാണ് സംഭവിച്ചത്. പക്ഷെ അതറിയാൻ വിശ്വംഭരൻ അല്‍പ്പം വൈകിയെന്ന് മാത്രമേയുളളൂ. സിആർപിഎഫിൽ സൈനികനായിരുന്ന വിശ്വംഭരൻ  പിന്നീട് സൗത്ത് ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്നു. അതിന് ശേഷം വർഷങ്ങളായി പെന്‍ഷൻ തുക കൊണ്ടായിരുന്നു ജീവിതം. മറ്റൊരു ടിക്കറ്റിന് 5000 രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു.

വിഷു ബമ്പർ വിറ്റുവരവ് 125 കോടി; സർക്കാരിന് എത്ര ? ഭാ​ഗ്യശാലിക്ക് എത്ര? 12 കോടി ആർക്ക് ?

 

 

PREV
Read more Articles on
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം