Kerala Lottery Result: Win Win W 677: ആർക്കാകും 75 ലക്ഷം; വിൻ വിൻ W 677 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published Jul 18, 2022, 8:55 AM IST
Highlights

ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുപ്പും കഴിഞ്ഞ ദിവസം നടന്നിരുന്നു.  M A 235610 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സിറിൽ ചാക്കോ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ(Win Win W 677 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala lottery Result 2022). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. വിൻ വിൻ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്.

അതേസമയം, ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം FR 183520 എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് 1 കോടിയുടെ സമ്മാനം. FU 443204 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. കാഞ്ഞങ്ങാട് ആണ് ഈ ടിക്കറ്റ് വിറ്റത്. 

Kerala Lottery Result: Monsoon Bumper BR 86: മൺസൂൺ ബമ്പർ നറുക്കെടുപ്പ്; 10 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്..

ഈ വർഷത്തെ മൺസൂൺ ബമ്പർ നറുക്കെടുപ്പും കഴിഞ്ഞ ദിവസം നടന്നിരുന്നു.  M A 235610 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സിറിൽ ചാക്കോ എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഏജൻസി നമ്പർ -E4393. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ MG 456064 എന്ന നമ്പറിനാണ് ലഭിച്ചത്. ​ഗുരുവായൂരിലെ റൈജൻ സി ടി എന്ന ഏജന്റാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. ഏജൻസി നമ്പർ- R6090. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery Result: Fifty Fifty FF-8 : ഒരുകോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

click me!