Kerala Lottery Result: ആർക്കാകും 75 ലക്ഷം? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Oct 03, 2022, 09:10 AM ISTUpdated : Oct 03, 2022, 09:11 AM IST
Kerala Lottery Result: ആർക്കാകും 75 ലക്ഷം? വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും.

തിരുവനന്തപുരം: എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ w 687 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ​തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും

75 ലക്ഷം രൂപയാണ് വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ 12 പേർക്കാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.‌ വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വില 40രൂപയാണ്. 

ഇന്നലെ ​ഗാന്ധിജയന്തി അവധി ആയതിനാൽ ഫിഫ്റ്റി ഫിഫ്റ്റി ഭാ​ഗ്യക്കുറി നറുക്കെുപ്പ് നടന്നില്ല. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ  ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം KS 194686 എന്ന നമ്പറിനാണ് ലഭിച്ചത്. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് 80 ലക്ഷം രൂപയുടെ സമ്മാനം. മരുകേഷ് തേവർ എന്ന ഏജന്റിൽ നിന്നുമാണ് ഈ ടിക്കറ്റ് വിറ്റു പോയത്. KT 266008 എന്ന ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. ഇടുക്കിയിൽ ആണ് ഈ ടിക്കറ്റ് വിറ്റത്. സക്കീർ ഹുസൈൻ എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയത്.

ലക്ഷങ്ങൾ കണ്ട് കണ്ണുമഞ്ഞളിച്ചില്ല; രമേശന്റെ സത്യസന്ധതയിൽ സുരേഷ് കോടിപതി !

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

അതേസമയം, ഈ വർഷത്തെ പൂജാ ബമ്പർ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. 10 കോടി ആണ് ഒന്നാം സമ്മാനം. മുൻ വർഷങ്ങളിൽ ഇത് 5കോടി ആയിരുന്നു. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. തിരുവോണം ബമ്പർ ഹിറ്റായതിന് പിന്നാലെയാണ് പൂജ ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തിയിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കാരുണ്യ KR 748 ലോട്ടറി ഫലം പുറത്ത്; ഒരുകോടി നേടിയ ഭാ​ഗ്യ നമ്പർ ഇതാ..
ഇന്നത്തെ ഭാ​ഗ്യം ആർക്കൊപ്പം ? അറിയാം സുവർണ കേരളം SK 47 ലോട്ടറി ഫലം