ഹർത്താൽ : നാളെ നടത്താനിരുന്ന നിർ‌മ്മൽ ലോട്ടറി നറുക്കെടുപ്പ് മാറ്റിവച്ചു

By Web TeamFirst Published Sep 22, 2022, 10:37 PM IST
Highlights

പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഹർത്താൽ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ നാളെ(സെപ്റ്റംബർ 23 വെള്ളിയാഴ്ച) നടത്താനിരുന്ന നിർ‌മ്മൽ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റി വച്ചതായി സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ അറിയിച്ചു. ഈ നറുക്കെടുപ്പ്  25-ാം തിയതി ഞായർ ഉച്ചയ്ക്കുശേഷം 2 മണിക്ക് നടക്കും. ഞായറാഴ്ച മൂന്ന് മണിക്ക് ഫിഫ്റ്റി- ഫിഫ്റ്റി ഭാ​ഗ്യക്കുറി നറുക്കെടുപ്പും ഉണ്ടായിരിക്കുന്നതാണ്. 

ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് തീരുമാനിച്ചിരിക്കുന്നത്.  രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ മാത്രം ഒഴിവാക്കും. 

ഹർത്താൽ: സൈബർ നിരീക്ഷണം ശക്തമാക്കും, അഭ്യൂഹങ്ങളും കിംവദന്തികളും പ്രചരിപ്പിച്ചാൽ നടപടി

പോപ്പുലർ ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കളായ പതിനെട്ട് പേരെ കൊച്ചിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം അടക്കം മുതി‍ര്‍ന്ന നേതാക്കളാണ് അറസ്റ്റിലായത്. ഇവരിൽ എട്ട് പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. പത്ത് പേരുടെ അറസ്റ്റ് കൊച്ചി എൻഐഎ യൂണിറ്റ് രേഖപ്പെടുത്തി. ഇവരെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും. കേരളത്തിൽ ഇന്ന് നടന്ന പരിശോധനകളിൽ നിരവധിപ്പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ആദ്യമായാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്.

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളും നേതാക്കളുടെ വീടുകളുമടക്കം 70 ഓളം കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. പുലർച്ചെ ഒരു മണിക്ക് രഹസ്യ ഓപ്പറേഷൻ എൻ ഐ തുടങ്ങുകയായിരുന്നു. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ, ഇഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. 1500 ലധികം ഉദ്യോഗസ്ഥർ റെയിഡുകളിൽ പങ്കെടുത്തു. തെക്കേ ഇന്ത്യയ്ക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു. 

click me!