കഴിഞ്ഞ വർഷത്തേക്കാൾ 5 ലക്ഷം അധികം വില്‍പ്പന, ആരംഭിച്ച ആദ്യ ദിവസം തന്നെ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകൾ; തിരുവോണം ബംബർ കുതിപ്പ്

Published : Jul 20, 2026, 06:25 PM IST
kerala onam bumper 2026 sells over more than 8 lakh tickets on first day

Synopsis

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബർ 2026 ഭാഗ്യക്കുറി വില്പനയ്ക്ക് ആവേശകരമായ തുടക്കം. വിൽപ്പന ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ തന്നെ 8,72,540 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ആദ്യ ദിനത്തിൽ 3,17,850 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത് . ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ആദ്യ ദിനത്തിൽ തന്നെ 5,54,690 ടിക്കറ്റുകളുടെ വർധനവാണ് രേഖപ്പെടുത്തിയത്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വില്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ജനങ്ങളിൽ നിന്ന് ലഭിക്കുന്ന മികച്ച സ്വീകരണവും വിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണമെന്ന് ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ  അഞ്ജു കെ. എസ് അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള അംഗീകൃത ഭാഗ്യക്കുറി ഏജന്‍റുമാരും വിൽപ്പനക്കാരും നടത്തുന്ന സജീവ പ്രവർത്തനങ്ങളും വിൽപ്പന വർധിക്കാൻ സഹായകമായതായി വകുപ്പ് വിലയിരുത്തി.

വരും ദിവസങ്ങളിൽ തിരുവോണം ബംബർ ടിക്കറ്റുകൾക്കുള്ള ആവശ്യകത കൂടുതൽ വർധിക്കുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. പൊതുജനങ്ങൾ അംഗീകൃത ഭാഗ്യക്കുറി ഏജന്‍റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം ടിക്കറ്റുകൾ വാങ്ങണമെന്നും ടിക്കറ്റിന്‍റെ സുരക്ഷാ സവിശേഷതകളും ക്യു.ആർ. കോഡും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും  ഡയറക്ടർ അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

ഒരുകോടിയുടെ സമൃദ്ധി SM 64 ആർക്ക് ? അറിയാം ഇന്നത്തെ ലോട്ടറി ഫലം
മൺസൂൺ ബംപർ; കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 10കോടി, ടിക്കറ്റ് എടുത്തത് എറണാകുളത്ത് നിന്ന്, വാങ്ങിയയാളെ മറന്നെന്ന് വിൽപ്പനക്കാരൻ