സംസ്ഥാനത്ത് ലോട്ടറി വിൽപന വീണ്ടും തുടങ്ങി, പുതിയ ടിക്കറ്റുകൾ ജൂൺ ഒന്നു മുതൽ

Published : May 21, 2020, 12:00 PM ISTUpdated : May 21, 2020, 12:06 PM IST
സംസ്ഥാനത്ത് ലോട്ടറി വിൽപന വീണ്ടും തുടങ്ങി, പുതിയ ടിക്കറ്റുകൾ ജൂൺ ഒന്നു മുതൽ

Synopsis

ലോട്ടറി ഏജൻസികളും ചെറുകിട കച്ചവടക്കാരും വിൽപന സജീവമായെങ്കിലും ടിക്കറ്റുകൾ വിറ്റുപോകുന്നത് തുലോം കുറവാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വിൽപന വീണ്ടും തുടങ്ങി. പ്രതിസന്ധിക്കാലത്തിന് ശേഷം വീണ്ടും വിൽപന തുടങ്ങുന്പോഴും കച്ചവടക്കാർ ആശങ്കയിലാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാമുൻകരുതലോടെയാണ് വിൽപന

നിർഭാഗ്യത്തിന്റെ കാലം കടന്ന് ഭാഗ്യത്തിന്റെ കച്ചവടക്കാർ വീണ്ടുമെത്തി. ലോട്ടറി ഏജൻസികളും ചെറുകിട കച്ചവടക്കാരും വിൽപന സജീവമായെങ്കിലും ടിക്കറ്റുകൾ വിറ്റുപോകുന്നത് തുലോം കുറവാണ്. പഴയ തീയതിയിലുളള ടിക്കറ്റുകൾ മാറ്റി പുതിയ തീയതിയിലുളളവ നൽകണം, തൊഴിലാളികൾക്ക് 5000 രൂപ സഹായം അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് കച്ചവടക്കാർക്കുളളത്.

സാമൂഹ്യഅകലം പാലിച്ചും മാസ്കും കൈയ്യുറകളും ഉപയോഗിച്ചാണ് വിൽപന. നറുക്കെടുപ്പ് നടത്താനുളള സമ്മർ ബംപർ അടക്കം  8 ഇനം ടിക്കറ്റുകളാണ് ഇപ്പോൾ വിൽക്കുന്നത്. അടുത്തമാസം 2 മുതലാണ് നറുക്കെടുപ്പ് തുടങ്ങുക. പുതിയടിക്കറ്റുകൾ ജൂലൈ ഒന്ന് മുതലായിരിക്കും പുറത്തിറക്കുക.

PREV
click me!

Recommended Stories

ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം
Bhagyathara BT.32 lottery result: 50 രൂപ മുടക്കിയോ ? എങ്കിൽ കീശയിൽ ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 32 ലോട്ടറി ഫലം