കൈ നനയാതെ മീൻ പിടിക്കാൻ ലോട്ടറി എടുക്കുന്നു, ഡേറ്റ് കഴിഞ്ഞാൽ അത് വെറും വേസ്റ്റ്; എം ബി പത്മകുമാര്‍

Published : Jun 08, 2023, 08:45 PM IST
കൈ നനയാതെ മീൻ പിടിക്കാൻ ലോട്ടറി എടുക്കുന്നു, ഡേറ്റ് കഴിഞ്ഞാൽ അത് വെറും വേസ്റ്റ്; എം ബി പത്മകുമാര്‍

Synopsis

എങ്ങനെയൊക്കെ പൈസ ഉണ്ടാക്കിയാലും ഒരുകാര്യം സത്യമാണ്, ഒരു ദിവസം അധ്വാനിച്ച് മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റുകയും പിറ്റേന്ന് മനസമാധാനത്തോടെ ഉണരാൻ പറ്റുന്നുമുണ്ടെങ്കിൽ അതാണ് യഥാർത്ഥ ജീവിതം

ലോട്ടറി ടിക്കറ്റുകളിലൂടെ നിരവധി പേരുടെ ജീവിതം ഒറ്റ രാത്രി കൊണ്ട് മാറി മറിഞ്ഞ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ആദ്യമായി ലോട്ടറി എടുക്കുന്നവരും ഒന്നിൽ കൂടുതൽ തവണ ഭാ​ഗ്യം തുണച്ചവരും ഇക്കൂട്ടത്തിൽ ഉണ്ടായിരിക്കും. എന്നാൽ പണം കൃത്യമായി ഉപയോ​ഗിക്കാൻ അറിയാതെ ലോട്ടറി അടിച്ച് വർഷങ്ങൾക്ക് ശേഷം ദരിദ്രരായവരുടെയും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ഈ അവസരത്തിൽ നടനും എഴുത്തുകാരനും സംവിധായകനുമായ എം ബി പത്മകുമാര്‍ ലോട്ടറിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കൈ നനയാതെ മീൻ പിടിക്കാൻ ആളുകൾ ലോട്ടറി എടുക്കുന്നുവെന്ന് പത്മകുമാർ പറയുന്നു. 

എം ബി പത്മകുമാറിന്റെ വാക്കുകൾ ഇങ്ങനെ

ഡേറ്റ് കഴിഞ്ഞാൽ ലോട്ടറി വേസ്റ്റ് ആണ്. വെറും പേപ്പർ മാത്രം. ദിവസവും 5000 രൂപയ്ക്ക് ലോട്ടറി എടുക്കുന്ന ഒരു ചേട്ടനുണ്ട്. കടം വാങ്ങി വരെ അദ്ദേഹം ലോട്ടറി എടുത്തിട്ടുണ്ട്. പ്രതീക്ഷയോടെയാണ് ടിക്കറ്റ് എടുക്കുന്നത്. പക്ഷേ ഇന്നദ്ദേഹത്തിന് ഒരുപാട് കടങ്ങളുണ്ട്. ലോട്ടറി അടിച്ചാൽ തന്നെ അദ്ദേഹത്തിന് ഈ കടങ്ങൾ വീട്ടാൻ പറ്റുമോ എന്ന കാര്യത്തിൽ സംശയമാണ്. അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല. നന്നായി ജീവിക്കുക എന്നത് എല്ലാ മനുഷ്യരുടെയും ആഗ്രഹമാണ്. 

കൈ നനയാതെ മീൻ പിടിക്കാൻ വേണ്ടിയാണ് പലരും ലോട്ടറി എടുക്കുന്നത്. ആരെയും കുറ്റം പറയാൻ കഴിയില്ല. ലോട്ടറി കെട്ട് വേസ്റ്റ് ആകുന്നതിന് മുൻപ് എത്രയോ പേർ അതുകൊണ്ട് ജീവിച്ച് കാണും. സർക്കാരിന്റെ ഖജനാവിലേക്ക് എന്തുമാത്രം പൈസ പോകുന്നുണ്ടാകും. എത്രയോ ചില്ലറ വിൽപ്പനക്കാരുടെ ജീവിതം മുന്നോട്ട് പോകുന്നുണ്ട്. ലോട്ടറി തെറ്റാണെന്ന് ഒരിക്കലും നമുക്ക് പറയാൻ സാധിക്കില്ല. പക്ഷെ ലോട്ടറി എടുക്കുന്ന ഒരുവിഭാ​ഗം സാധാരണക്കാരെ ഇത് വല്ലാതെ ബാധിക്കും. 

എങ്ങനെയൊക്കെ പൈസ ഉണ്ടാക്കിയാലും ഒരുകാര്യം സത്യമാണ്, ഒരു ദിവസം അധ്വാനിച്ച് മനസമാധാനത്തോടെ കിടന്നുറങ്ങാൻ പറ്റുകയും പിറ്റേന്ന് മനസമാധാനത്തോടെ ഉണരാൻ പറ്റുന്നുമുണ്ടെങ്കിൽ അതാണ് യഥാർത്ഥ ജീവിതം. അതാണ് സന്തോഷകരമായ ജീവിതം. ഭാ​ഗ്യപരീക്ഷണത്തിലൂടെ എന്നെങ്കിലും പണക്കാരനാകുമെന്ന് സ്വപ്നം കാണുന്നവരുടെ ജീവിതം വലിയ പ്രശ്നമാണ്. ലോട്ടറി എടുക്കുമ്പോൾ ആകെ ടെൻഷൻ ആണ്. ലക്ഷങ്ങളും കോടികളൂം പ്രതീക്ഷിച്ച് നടക്കുന്ന മനുഷ്യരാണ്. 

കാറപകടത്തിൽ പരിക്കേറ്റ മഹേഷ് കുഞ്ഞുമോൻ്റെ ശസ്ത്രക്രിയ വിജയകരം

ഈ ഭൂമിയിൽ നമ്മുടേത് ചെറിയൊരു ജീവിതം ആണ്. കഷ്ടപ്പാട് കൊണ്ട് ഉണ്ടാക്കുന്ന 10 രൂപയാണെങ്കിലും അതിൽ സന്തോഷമുണ്ട്. വിലയുണ്ട്. ആ സന്തോഷത്തിലാണ് നമ്മൾ ജീവിക്കേണ്ടത്. അപ്പോൾ ജീവിതത്തിൽ ഒരു സമാധാനം ഒക്കെ വരും. ഞാൻ കഷ്ടപ്പെട്ട് ജീവിക്കാൻ ഒരുക്കമാണ്. ഏത് ചൂതാട്ടം ആണാണെങ്കിലും അത് ജീവിതം ദുസ്സഹമാക്കും. ലോട്ടറി ഒരു വലിയ ദുരന്തത്തിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്. പെട്ടെന്ന് പൈസ ഉണ്ടാക്കാനുള്ള ഏത് വഴിയും നമ്മുടെ കഴുത്തിലെ കുരുക്ക് മുറുക്കി കൊണ്ടിരിക്കയാണ്. ജീവിതം വളരെ ദുസ്സഹമാക്കി കൊണ്ടിരിക്കയാണ്. ലോട്ടറി എടുക്കുന്നത് ശരിയോ തെറ്റോ എന്നത് നമ്മൾ സ്വയം മനസിലാക്കണം. ഒരു ദിവസം 5000 രൂപയ്ക്ക് ഒക്കെ ലോട്ടറി എടുക്കുമ്പോൾ ആ തുക സേവ് ചെയ്താൽ എന്ത് മാത്രം കാര്യങ്ങൾ നടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

PREV
Read more Articles on
click me!

Recommended Stories

ഒരുകോടി ആരുടെ കീശയിൽ ? ലക്ഷാധിപതികൾ ആരെല്ലാം ? അറിയാം സുവർണ കേരളം ലോട്ടറി ഫലം
Karunya Plus KN.600 lottery result: 50 രൂപ മുടക്കിയാൽ കീശയിൽ ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് KN 600 ലോട്ടറി ഫലം