Latest Videos

ലോക് ഡൗൺ; സംസ്ഥാനത്ത് കൂടുതൽ ഭാഗ്യക്കുറികൾ റദ്ദാക്കി

By Web TeamFirst Published May 17, 2021, 2:26 PM IST
Highlights

മെയ് 28, 29,31 തീയതികളിൽ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന നിർമൽ-226, കാരുണ്യ-501, വിൻ വിൻ-618 ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ ലോട്ടറികളുടെ നറുക്കെടുപ്പ് റദ്ദാക്കി. ഈ മാസം 28,29,31 തീയതികളിൽ നറുക്കെടുക്കേണ്ടിയിരുന്ന നിർമൽ -226 ,കാരുണ്യ -501 ,വിൻ വിൻ -618 ഭാഗ്യക്കുറികളാണ് റദ്ദാക്കിയത്.നേരത്തെ 13 മുതൽ 27 വരെയുള്ള ഭാഗ്യക്കുറികൾ റദ്ദാക്കിയിരുന്നു. 

കാരുണ്യ പ്ലസ് കെഎന്‍368, നിര്‍മല്‍ എന്‍ആര്‍ 224, വിന്‍വിന്‍ 616, സ്ത്രീ ശക്തി എസ്എസ് 261, അക്ഷയ എകെ 498, കാരുണ്യ പ്ലസ് കെഎന്‍ 369, നിര്‍മല്‍ എന്‍ ആര്‍ 225, കാരുണ്യ കെആര്‍ 500, വിന്‍ വിന്‍ ഡബ്യൂ 617, സ്ത്രീശക്തി എസ്എസ് 262, അ​ക്ഷയ എകെ 499, കാരുണ്യ പ്ലസ് കെഎന്‍ 370,  എന്നീ ഭാ​ഗ്യക്കുറികളാണ് റദ്ദാക്കിയിരുന്നത്. ലോക്ഡൗണിനെ തുടർ‍ന്ന് നേരത്തേ നറുക്കെടുപ്പ് മാറ്റിവച്ച ഭാഗ്യക്കുറികളുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും ഭാഗ്യക്കുറി വകുപ്പ് വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!