Kerala lottery Result: Nirmal NR 276 : ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 276 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Published : May 13, 2022, 09:23 AM IST
Kerala lottery Result: Nirmal NR 276 : ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 276 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PF 157578 എന്ന നമ്പറിനാണ് ലഭിച്ചത്. ​വയനാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ(Nirmal NR 276 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala Lottery Result November). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PF 157578 എന്ന നമ്പറിനാണ് ലഭിച്ചത്. ​വയനാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷവും ​പാലക്കാട് (PD 584896) വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

Read Also: Kerala Lottery Result: Karunya Plus KN 420 : കാരുണ്യ പ്ലസ് KN - 420 ലോട്ടറി ഫലം പ്രഖ്യാപിച്ചു

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

വർഷങ്ങളായി ലോട്ടറി എടുക്കുന്നു, ഫലം നിരാശമാത്രം; ഒടുവിൽ ഷാജിയെ തേടി ഭാഗ്യമെത്തി

എറണാകുളം: വർഷങ്ങളായി ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജിയെ തേടി ഒടുവിൽ ഭാ​ഗ്യദേവത എത്തി(Lottery Winner). ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാ​ഗ്യക്കുറിയുടെ(Karunya Lottery) ഒന്നാം സമ്മാനമാണ് ശ്രീമൂലനഗരം മണിയംപിള്ളി ഷാജിയെ തേടി എത്തിയത്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 

കാലടിയിലെ എബിൻ ലക്കി സെന്ററിൽ നിന്നാണു ഷാജി ടിക്കറ്റെടുത്തത്. സ്ഥിരമായി ഇവിടെ നിന്നുതന്നെയാണ് ഇദ്ദേഹം ടിക്കറ്റ് എടുക്കാറുള്ളത്. 15 കൊല്ലമായി ഷാജി സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്നുണ്ട്. ഒരോ പ്രാവശ്യവും നിരാശമാത്രമായിരു ഫലം. ചെറിയ തുകകൾ നേരത്തെ പലപ്പോഴും ലഭിച്ചിട്ടുണ്ട്. 500 രൂപയാണു നേരത്തെ ലഭിച്ചതിൽ കൂടിയ തുക. 

സമ്മാന തുക ഉപയോ​ഗിച്ച് കടബാധ്യതകൾ തീർക്കണമെന്നാണ് ഷാജിയുടെ ആദ്യ ആ​ഗ്രഹം. കാരിക്കോട് ഷഫി ഇന്റർലോക്ക് ബ്രിക്സ് കമ്പനിയിലെ ഡ്രൈവറാണ് ഷാജി. പണി സാധനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന കട നടത്തുകയാണ് ഭാര്യ വിദ്യ. ആഞ്ജലീന, ആഞ്ജല എന്നിങ്ങനെ രണ്ട് മക്കളാണ് ദമ്പതികൾക്ക് ഉള്ളത്. 

PREV
Read more Articles on
click me!

Recommended Stories

വിഷുദിന ഭാഗ്യം ആര്‍ക്ക്? അറിയാം ധനലക്ഷ്മി DL 48 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം
ഇന്നത്തെ കോടിപതി ആര് ? കീശയിലേക്ക് ഒരുകോടി ! അറിയാം സ്ത്രീ ശക്തി SS 515 ലോട്ടറി ഫലം