Kerala lottery Result: Nirmal NR 279 : ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 279 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Published : Jun 03, 2022, 08:54 AM ISTUpdated : Jun 03, 2022, 08:55 AM IST
Kerala lottery Result: Nirmal NR 279 : ഒന്നാം സമ്മാനം 70 ലക്ഷം; നിർമൽ NR 279 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Synopsis

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PS 945298  എന്ന നമ്പറിനാണ് ലഭിച്ചത്. ​കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി(Kerala Lottery Result) വകുപ്പിൻ്റെ എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമൽ(Nirmal NR 279 Lottery Result) ലോട്ടറിയുടെ(Lottery) നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും(Kerala Lottery Result November). മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. നിർമൽ ഭാ​ഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 

Kerala Lottery Result: Karunya Plus KN 423 : കാരുണ്യ പ്ലസ് KN - 423 ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം PS 945298  എന്ന നമ്പറിനാണ് ലഭിച്ചത്. ​കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ പത്ത് ലക്ഷം ​ആലപ്പുഴയിൽ (PT 569952 ) വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്.

5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി(lottery) ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

 'ചാരിറ്റിയിലേക്കില്ല, ഒത്തിരി ബാധ്യതകൾ തീർക്കാനുണ്ട് ': വിഷു ബമ്പർ ഭാ​ഗ്യവാന്മാർ പറയുന്നു

നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ വർഷത്തെ വിഷു ബമ്പർ(Vishu Bumper 2022) ഭാ​ഗ്യവന്മാരെ കണ്ടെത്തി. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശൻ, ഡോക്ടർ പ്രദീപ് എന്നിവർക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച പഴവങ്ങാടിയിലെ ചൈതന്യ ലക്കി സെന്ററിൽ നിന്നും വിറ്റ HB 727990 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. വലിയതുറ സ്വദേശികളായ ജസീന്ത- രംഗൻ ദമ്പതിമാരായിരുന്നു തിരുവനന്തപുരം  വിമാനത്താവളത്തിൽ ഈ ടിക്കറ്റ് വിൽപന നടത്തിയത്(kerala lottery). 

കഴിഞ്ഞ ഒരാഴ്ചയായി പത്ത് കോടിയുടെ ഭാ​ഗ്യവന്മാർ ആരാണെന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളക്കര. ഒടുവിൽ രമേശനും ഡോക്ടർ പ്രദീപും ഇന്ന് ലോട്ടറി ഓഫീസിൽ എത്തുകയായിരുന്നു. ഈ മാസം 15ന് രാവിലെ വിദേശത്ത് നിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലോട്ടറിയെടുത്തതെന്ന് ഇരുവരും പറഞ്ഞു. തമിഴ്നാട് ആരോഗ്യവകുപ്പിൽ ഡോക്ടറാണ് എ.പ്രദീപ്.

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ കോടിപതി ആര് ? ലക്ഷാധിപതികളോ? അറിയാം സ്ത്രീ ശക്തി SS 499 ലോട്ടറി ഫലം
ഭാഗ്യതാര BT 34 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം