Latest Videos

ഓണം ബംമ്പർ; അവരൊന്നിച്ചെത്തി, 25 കോടി അടിച്ച ടിക്കറ്റുമായി

By Web TeamFirst Published Sep 21, 2023, 6:36 PM IST
Highlights

ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്.

തിരുവനന്തപുരം: ഓണം ബംബർ ഒന്നും സമ്മാനമായ 25 കോടി അടിച്ച ഭാഗ്യശാലികൾ ടിക്കറ്റ് ലോട്ടറി ഓഫീസിൽ സമർപ്പിച്ചു. ലോട്ടറി എടുത്ത നാല്ല് പേരും ചേര്‍ന്നാണ് സംസ്ഥാന ലോട്ടറി ഓഫീസിൽ എത്തിച്ചത്. ഇന്ന് ഉച്ചക്കാണ് ഭാഗ്യശാലികളായ തമിഴ്നാട് സ്വദേശികൾ ഓഫീസിലെത്തിയത്. നാല് പേരും ഒന്നിച്ച് എത്തിയാണ് ടിക്കറ്റ് സമർപ്പിച്ചത്.തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത്.

ട്വിസ്റ്റോട് ട്വിസ്റ്റ്..; കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് 25 കോടിയുടെ യാത്ര; ആദ്യം നടരാജ്, ഇപ്പോൾ നാല് പേർ 

25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്നായിരുന്നു പുറത്തുവന്ന വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് പുറത്തുവന്നത്. എന്നാൽ ടിക്കറ്റുമായി ആരും എത്തിയിരുന്നില്ല. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയതെന്ന് പിന്നീടറിഞ്ഞു. നാളെ സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്‍റെ സുഹൃത്ത് പാണ്ഡ്യരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ട്വിസ്റ്റോട് ട്വിസ്റ്റ്..; കോഴിക്കോട് നിന്ന് പാലക്കാട്ടേക്ക് 25 കോടിയുടെ യാത്ര; ആദ്യം നടരാജ്, ഇപ്പോൾ നാല് പേർ

ടിക്കറ്റിപ്പോള്‍ കുപ്പുസ്വാമി എന്നയാളുടെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് 10 ഓണം ബംബർ ടിക്കറ്റുകൾ വാങ്ങിയത്. ഈ ടിക്കറ്റുകൾ നടരാജൻ മറിച്ചു വിറ്റോ? അതോ സ്വയം സൂക്ഷിച്ചോ? എന്നിങ്ങനെ പല പല ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. 

https://www.youtube.com/watch?v=Ko18SgceYX8

click me!