'കേരളം ഭരിച്ചതിൽ ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേത്': പി.സി.ജോർജ്

Published : Jun 15, 2022, 12:25 PM ISTUpdated : Jun 15, 2022, 12:31 PM IST
'കേരളം ഭരിച്ചതിൽ ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേത്': പി.സി.ജോർജ്

Synopsis

സത്യങ്ങൾ പുറത്ത് വരാതിരിക്കാനാണ് തനിക്കെതിരായ കേസുകൾ.സ്വപ്നയുമായി ഗൂഡാലോചന നടത്തിയിട്ടില്ല.സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേൾക്കുന്നത്.പിണറായി വിജയൻ സ്വർണക്കള്ളക്കടത്തുകാരനെന്നും പിസി ജോര്‍ജ്  

കൊച്ചി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണവുമായി പിസി ജോര്‍ജ്ജ് .പിണറായി വിജയൻ സ്വർണക്കള്ളക്കടത്തുകാരനാണ്.22 തവണ സ്വർണം കടത്തി.ഇരുപത്തി മൂന്നാം   തവണയാണ് പിടിച്ചത്.630 കിലോ സ്വർണം കടത്തിയെന്നും അദ്ദേഹം ആരോപിച്ചു.സത്യങ്ങൾ പുറത്ത് വരാതിരിക്കാനാണ് തനിക്കെതിരായ കേസുകൾ.സ്വപ്നയുമായി ഗൂഡാലോചന നടത്തിയിട്ടില്ല
കണ്ടതെല്ലാം പരസ്യമായിട്ടാണ്സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് കേരളം കേൾക്കുന്നത്.ഇ.പി.ജയരാൻ മഠയനാണ്.വിമാനത്തിൽ യൂത്ത്കോൺഗ്രസ് പ്രവർത്തകരെ നേരിട്ടത് ശരിയല്ല.കേരളം ഭരിച്ചതിൽ ഏറ്റവും വലിയ അഴിമതി സർക്കാരാണ് പിണറായിയുടേത്.കേസെടുത്ത് പേടിപ്പിക്കാൻ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വപ്‍ന സുരേഷിന്‍റെ ആരോപണം; പിണറായി മുമ്പ് പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

 

മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണത്തിന്, മുന്‍പ് മുഖ്യമന്ത്രി പറഞ്ഞ മറുപടി പങ്കുവെച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. സ്വപ്ന സുരേഷുമായുള്ള പരിചയമെങ്ങനയെന്ന് മുഖ്യമന്ത്രി വിശദീകരിക്കുന്ന വീഡിയോയാണ്  ഓഫീസ് പിആര്‍ഒ മാധ്യമപ്രവര്‍ത്തകരുടെ ഗ്രൂപ്പില്‍ പങ്കുവെച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസിൽ ചർച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓർമയില്ലെങ്കിൽ കോടതി വഴി ഓർമിപ്പിക്കാമെന്നുമായിരുന്നു ഇന്നലെ സ്വപ്ന സുരേഷിന്‍റെ വെല്ലുവിളി. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

13.10.2020 ല്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനിടെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ റീജിയണല്‍ ഹെഡ് ആര്‍ അജയ്ഘോഷ് ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിരിക്കുന്നത്. യുഎഇ കോണ്‍സുല്‍ ജനറലിന്‍റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്‍ന സുരേഷിനെ പരിചയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട് വീഡിയോയില്‍

ഗൂഡാലോചന കേസിന്‍റെ പേരിൽ മാനസിക പീഡനമെന്ന് സ്വപ്ന ഹൈക്കോടതിയില്‍; സര്‍ക്കാരിന്‍റെ വിശദീകരണം തേടി കോടതി

സ്വര്‍ണകടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴിയിലെ വിവരങ്ങള്‍ പരസ്യമാക്കിയതിന്‍റെ പേരില്‍ തനിക്കെതിരെ കന്‍റോണ്‍മെന്‍റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്‍റെ ഹര്‍ജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും. കേസിന്റെ പേരിൽ മാനസിക പീഡനം നടക്കുന്നു എന്ന് സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രഥമ വിവര റിപ്പോർട്ട്‌ കിട്ടിയില്ല എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.കേസിൽ ഹൈക്കോടതി സർക്കാരിന്‍റെ  വിശദീകരണം തേടി.പ്രഥമ വിവര റിപ്പോർട്ട്‌ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി.ഹർജി അടുത്ത ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാനും  നിർദേശം നല്‍കി.

'അസംബന്ധ പ്രചരണങ്ങളെ പുഞ്ചിരിയോടെ നേരിടുന്നവൾ'; വീണയ്ക്ക് വിവാഹ വാർഷിക ആശംസ നേർന്ന് റിയാസ്

 

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണ വിജയന് ആശംസയുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.  ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. 2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും വിവാഹിതരായത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കെ 50 പേരിൽ താഴെ മാത്രം പങ്കെടുത്ത ചടങ്ങ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വച്ചാണ് നടന്നത്. 

റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് വിവാഹ വാർഷികം…
നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,
ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ,
വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന
 എന്റെ പ്രിയപ്പെട്ടവൾ ❤️

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയോ? കീശയിലാകുക ഒരുകോടി രൂപ ! അറിയാം ഭാ​ഗ്യതാര BT 35 ലോട്ടറി ഫലം
ഇന്നത്തെ കോടിപതി ആര് ? ലക്ഷാധിപതികളോ? അറിയാം സ്ത്രീ ശക്തി SS 499 ലോട്ടറി ഫലം