പൂജാ ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു; ഒന്നാം സമ്മാനം അഞ്ച് കോടി രൂപ

Web Desk   | Asianet News
Published : Sep 20, 2021, 05:07 PM ISTUpdated : Sep 20, 2021, 06:27 PM IST
പൂജാ ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു; ഒന്നാം സമ്മാനം അഞ്ച് കോടി രൂപ

Synopsis

അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്.

തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ പൂജാ ബമ്പർ ലോട്ടിയുടെ വിൽപ്പന ആരംഭിച്ച് ലോട്ടറി വകുപ്പ്. ഇന്നലെ മുതലാണ് വിൽപ്പന തുടങ്ങിയത്. 200 രൂപയാണ് ടിക്കറ്റ് വില. പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ.എൻ. ബാലഗോപാൽ ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാ‍ശിന് നൽകി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.

അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർക്ക്. മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനമായി 1 ലക്ഷം രൂപ (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്. കേരളത്തിലെ എല്ലാ ലോട്ടറി കൗണ്ടറുകളിലും പൂജാ ബമ്പ‍ര്‍ ഭാഗ്യക്കുറി ലഭ്യമാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

സ്ത്രീ ശക്തി SS 510 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
തിങ്കളാഴ്ച ഭാ​ഗ്യം നിങ്ങൾക്കൊപ്പമോ ? അറിയാം ഒരുകോടി രൂപയുടെ ഭാ​ഗ്യതാര BT 44 ലോട്ടറി ഫലം