Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-336 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Oct 25, 2022, 09:17 AM IST
Kerala lottery Result: 75 ലക്ഷം ആർക്ക് ? സ്ത്രീശക്തി SS-336 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WG 568562  എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

തിരുവനന്തപുരം : എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WG 568562  എന്ന നമ്പറിനാണ് ലഭിച്ചത്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ​ഗോകുൽ ദാസ് എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WM 204663 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. കൊല്ലത്ത് ആണ് ഈ ടിക്കറ്റ് വിറ്റത്. ഐശ്വര്യ മുരുകേഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

Kerala Lottery Result: Win Win W 690 : ഭാഗ്യശാലിക്ക് 75 ലക്ഷം; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

അതേസമയം, ഈ വർഷത്തെ പൂജ ബമ്പർ ടിക്കറ്റ് വില്പന പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 10കോടിയാണ് ഒന്നാം സമ്മാനം. 50ലക്ഷമാണ് രണ്ടാം സമ്മാനം. 250 രൂപയാണ് ടിക്കറ്റ് വില. നവംബർ 20നു പൂജ ബമ്പർ നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് മികച്ച വിൽപ്പനയാകും പൂജ ബമ്പറിന് ഇത്തവണ ലഭിക്കുകയെന്നാണ് സർക്കാരും കച്ചവടക്കാരും കരുതുന്നത്. 

PREV
Read more Articles on
click me!

Recommended Stories

വിഷുദിന ഭാഗ്യം ആര്‍ക്ക്? അറിയാം ധനലക്ഷ്മി DL 48 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം
ഇന്നത്തെ കോടിപതി ആര് ? കീശയിലേക്ക് ഒരുകോടി ! അറിയാം സ്ത്രീ ശക്തി SS 515 ലോട്ടറി ഫലം