Kerala lottery Result: ആ ഭാഗ്യവാന്‍ ആരാകും? 75 ലക്ഷത്തിന്‍റെ സ്ത്രീശക്തി SS-345 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Published : Dec 27, 2022, 09:30 AM ISTUpdated : Dec 28, 2022, 08:44 AM IST
Kerala lottery Result: ആ ഭാഗ്യവാന്‍ ആരാകും? 75 ലക്ഷത്തിന്‍റെ സ്ത്രീശക്തി SS-345 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Synopsis

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

തിരുവനന്തപുരം: എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാകും നറുക്കെടുപ്പ് നടക്കുക. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും ലഭ്യമാകും. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ വില 40രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. 

അതേസമയം, തിങ്കളാഴ്ച നറുക്കെടുത്ത വിന്‍ വിന്‍ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം WZ 967784  എന്ന നമ്പറിനാണ് ലഭിച്ചത്. അടൂർ വിറ്റ ടിക്കറ്റിനാണ് സമ്മാനം. ​മധു എന്ന ഏജന്റിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം WR 492461  എന്ന ടിക്കറ്റിനാണ് ലഭിച്ചത്.  ഗുരുവായൂർ ആണ് ഈ ടിക്കറ്റ് വിറ്റത്. ബിജിൽ എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

അതേസമയം, ഈ വർഷത്തെ ക്രിസ്മസ് ബമ്പർ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. 16 കോടിയാണ് ഒന്നാം സമ്മാനം. 400 രൂപയാണ് ടിക്കറ്റ് വില. ജനുവരിയിൽ  നറുക്കെടുപ്പ് നടക്കും.

PREV
Read more Articles on
click me!

Recommended Stories

ഇന്നത്തെ കോടിപതി ആര് ? കീശയിലേക്ക് ഒരുകോടി ! അറിയാം സ്ത്രീ ശക്തി SS 515 ലോട്ടറി ഫലം
ഭാഗ്യതാര BT 49 ലോട്ടറി എടുത്തിട്ടുണ്ടോ? ഇന്നത്തെ കോടിപതി നിങ്ങളാകാം ! അറിയാം ഫലം