7 ദിവസം മാത്രം ബാക്കി, അച്ചടിച്ചത് 75 ലക്ഷം ടിക്കറ്റുകൾ, വിറ്റത് 70 ലക്ഷം; അടിച്ചു കയറി തിരുവോണം ബംമ്പർ

Published : Sep 20, 2025, 01:44 PM IST
Kerala Lottery Results

Synopsis

കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 70 ലക്ഷം കടന്നു. ആകെ അച്ചടിച്ചത് 75 ലക്ഷം ടിക്കറ്റുകളായിരുന്നു.  25 കോടി രൂപയാണ് ഒന്നാം സമ്മാനം. നറുക്കെടുപ്പ് ഈ മാസം 27-ന് നടക്കും. 500 രൂപയാണ് ടിക്കറ്റ് വില.

പാലക്കാട്: കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബംമ്പർ ടിക്കറ്റ് വില്പന 70 ലക്ഷം എണ്ണം കടന്നു. നറുക്കെടുപ്പിന് ഇനി ഏഴ് ദിവസം മാത്രം ബാക്കി നിൽക്കേ 70,74,550 എണ്ണം ടിക്കറ്റുകളാണ് വിറ്റുപോയത്. ആകെ അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളിൽ 4,25,450 ടിക്കറ്റുകളാണ് ഇനി വിറ്റ് തീരാനുള്ളത്. ലോട്ടറി വില്പനയുടെ സുഗമമായ നടത്തിപ്പിനായി അവധി ദിവസമായ ഞായറാഴ്ചയും ( 21 - 09-25) ജില്ലാ, സബ് ജില്ലാ ഭാഗ്യക്കുറി ഓഫീസുകൾ പ്രവർത്തിക്കുന്നതാണ്.

പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 13,66,260 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു. 500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക.

PREV
Read more Articles on
click me!

Recommended Stories

50 രൂപ മുടക്കിയാൽ ഒരുകോടി രൂപ കീശയിൽ ! അറിയാം സുവർണ കേരളം SK 31 ലോട്ടറി ഫലം
ഭാ​ഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ മാറ്റം