Lottery Agency : കള്ളൻ കയറിയതിന് പിന്നാലെ വീണ്ടും ഭാഗ്യമെത്തി; വടകരയിലെ ലോട്ടറി കടയിൽ തിരക്കോട് തിരക്ക്

Web Desk   | Asianet News
Published : Jan 03, 2022, 10:34 AM IST
Lottery Agency : കള്ളൻ കയറിയതിന് പിന്നാലെ വീണ്ടും ഭാഗ്യമെത്തി; വടകരയിലെ ലോട്ടറി കടയിൽ തിരക്കോട് തിരക്ക്

Synopsis

ഒരാഴ്ച മുമ്പാണ് വടകര സൗഭാഗ്യ ഏജൻസിയിൽ മോഷണം നടക്കുന്നത്.

കോഴിക്കോട്: കള്ളൻ കയറിയതിന് പിന്നാലെ വീണ്ടും ലോട്ടറി(Lottery) കടയിൽ ഭാഗ്യം വിരുന്നെത്തി. വടകര ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സൗഭാഗ്യ ലോട്ടറി ഏജൻസിയിലാണ്(Lottery Agency) കാരുണ്യ(Karunya) ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഇത്തരം അനുഭവം ഇവിടെ മുമ്പും ഉണ്ടായിട്ടുണ്ട്. 

അന്ന് കള്ളൻ കയറിയതിനു പിന്നാലെ ഈ ഏജൻസി ഉടമ വിറ്റ ടിക്കറ്റിന് ഒരു കോടി രൂപയുടെ ലോട്ടറിയായിരുന്നു അടിച്ചത്. മാഹി സ്വദേശിയായ സന്തോഷിൻ്റേതാണ് ലോട്ടറി കട. സന്തോഷിന് കോഴിക്കോട്, കണ്ണൂർ ജില്ലകളിലായി 32 ലോട്ടറി ഏജൻസികളുണ്ട്.

Read Also: Lottery winner : വര്‍ഷങ്ങള്‍ക്ക് മുമ്പ് 76 ലക്ഷത്തിന്റെ ലോട്ടറി, ഇപ്പോള്‍ 7.6 കോടിയും; അമ്പരന്ന് ഭാഗ്യശാലി

ഒരാഴ്ച മുമ്പാണ് വടകര സൗഭാഗ്യ ഏജൻസിയിൽ മോഷണം നടക്കുന്നത്. അലമാരയിൽ സൂക്ഷിച്ച പണം കള്ളൻ കൊണ്ടു പോയെങ്കിലും ലോട്ടറി ടിക്കറ്റൊന്നും നഷ്ടപ്പെട്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ കടയിൽ വിറ്റ  കാരുണ്യയുടെ ഒന്നാം സമ്മാനമായ എൺപത് ലക്ഷം രൂപ അടിച്ചത്. ഈ കട ഉടമയുടെ മറ്റൊരു ലോട്ടറി കടയിലും മുൻപ് കള്ളൻ കയറുകയും അന്നും ആ കടയിൽ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിക്കുകയും ചെയ്തിരുന്നത്രേ. ഇതോടെ കള്ളൻ കയറി ലോട്ടറി അടിക്കുന്ന കട ഹിറ്റായതോടെ ഇവിടെ തിരക്കോട് തിരക്കാണ്. നിരവധി ഭാഗ്യാന്വേഷികളാണ് ഈ കട അന്വേഷിച്ചെത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

Karunya Plus KN.604 lottery result: പുതുവർഷം, ആദ്യ ഭാ​ഗ്യശാലി ആര് ? കീശയിലേക്ക് ഒരുകോടി ! അറിയാം കാരുണ്യ പ്ലസ് ലോട്ടറി ഫലം
2025ലെ അവസാന ഭാ​ഗ്യശാലി നിങ്ങളോ ? കീശയിലേക്ക് ഒരുകോടി ! അറിയാം ധനലക്ഷ്മി ലോട്ടറി ഫലം