സുബ്രഹ്മണ്യൻ തിരുമുൻപ് സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു

By Web TeamFirst Published Jul 23, 2020, 8:10 PM IST
Highlights

റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ച‌ടങ്ങിൽ അധ്യക്ഷത വഹിച്ചു.

കാസർകോട്: സുബ്രഹ്മണ്യൻ തിരുമുൻപ് സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം സാംസ്കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചു. ഇന്ന് ( 23/07/20) വീഡിയോ കോൺഫറൻസിങ് വഴിയായിരുന്നു ഉദ്ഘാടനം. നവോത്ഥാന നായകൻ സുബ്രഹ്മണ്യൻ തിരുമുൻപിന്റെ പേരിൽ കാസർകോട്ടെ കാഞ്ഞങ്ങാട് മടിക്കൈയ്യിലാണ് സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നത്. 

റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ ച‌ടങ്ങിൽ അധ്യക്ഷത വഹിച്ചു. 36.2 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഈ കൾച്ചറൽ കോംപ്ലക്സ് കാസർകോട് ജില്ലയുടെ സാംസ്കാരിക മണ്ഡലത്തിന് മുതൽക്കൂട്ടാവും.  

ക്ലാസിക്, ഫോക് തുടങ്ങി എല്ലാ കലാ രൂപങ്ങളുടെയും പ്രദർശന- അവതരണങ്ങൾക്കുള്ള വിപുലമായ സംവിധാനം, ഗാലറി, ഇൻഡോർ - ഔട്ട് ഡോർ വേദികൾ, ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള സൗകര്യം തുടങ്ങി സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സമഗ്രമായ ഒരു ഇടമായാണ് സുബ്രഹ്മണ്യൻ തിരുമുൻപ് നവോത്ഥാന സാംസ്കാരിക സമുച്ചയത്തെ വിഭാവനം ചെയ്തിരിക്കുന്നത്.

സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപന ചടങ്ങിനെ സംബന്ധിച്ച് കിഫ്ബി അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ വിശദമാക്കി.

കിഫ്ബിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പോസ്റ്റ്:

കാസർകോടിന്റെ സാമൂഹ്യ വികസനത്തിൽ സാംസ്കാരിക മേഖലയ്ക്കും ഇടം; സുബ്രഹ്മണ്യൻ തിരുമുൻപ്  നവോത്ഥാന സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് ബഹു.മന്ത്രി എ.കെ.ബാലൻ

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹ്യ വികസനത്തിനും ഊന്നൽ കൊടുക്കുന്ന സംസ്ഥാന സർക്കാരിന്റെ വികസന സങ്കൽപ്പത്തിന് ദൃഷ്ടാന്തമാവുകയാണ് സുബ്രഹ്മണ്യൻ തിരുമുൻപ് സാംസ്കാരിക സമുച്ചയം.നവോത്ഥാന നായകൻ സുബ്രഹ്മണ്യൻ തിരുമുൻപിന്റെ പേരിൽ കാസർകോട്ടെ കാഞ്ഞങ്ങാട് മടിക്കൈയ്യിൽ സ്ഥാപിക്കുന്ന സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം ബഹു. പട്ടികജാതി, പട്ടികവർഗ, പിന്നോക്ക വിഭാഗ ക്ഷേമ, നിയമ,സാംസ്കാരിക, പാർലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ എ.കെ ബാലൻ ഇന്ന് ( 23/07/20) വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചു. ബഹു. റവന്യു, ഭവന നിർമാണ വകുപ്പ് മന്ത്രി ശ്രീ ഇ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
36.2 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഈ കൾച്ചറൽ കോംപ്ലക്സ് കാസർകോട് ജില്ലയുടെ സാംസ്കാരിക മണ്ഡലത്തിന് മുതൽക്കൂട്ടാവും.  ക്ലാസിക്, ഫോക് തുടങ്ങി എല്ലാ കലാ രൂപങ്ങളുടെയും പ്രദർശന- അവതരണങ്ങൾക്കുള്ള വിപുലമായ സംവിധാനം , ഗാലറി, ഇൻഡോർ - ഔട്ട് ഡോർ വേദികൾ, ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള സൗകര്യം തുടങ്ങി സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സമഗ്രമായ ഒരു ഇടമായാണ് സുബ്രഹ്മണ്യൻ തിരുമുൻപ്   നവോത്ഥാന സാംസ്കാരിക സമുച്ചയത്തെ വിഭാവനം ചെയ്തിരിക്കുന്നത്.

click me!