Malayalam Poem : പ്രണയത്തിന്റെ കുന്നിറക്കം, അജേഷ് പി എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Feb 08, 2022, 04:02 PM IST
Malayalam Poem :   പ്രണയത്തിന്റെ കുന്നിറക്കം,  അജേഷ് പി എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അജേഷ് പി എഴുതിയ കവിത    

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

ഞാന്‍
കലാപങ്ങളുടെ
പുസ്തകത്തില്‍
പ്രണയം തിരയുന്നു,

നീ
ഹൃദയത്തിന്റെ
അറകളില്‍
പ്രണയത്തെ
നിറയ്ക്കുന്നു.

നീ,
അകമേ
തിരകളൊളിപ്പിച്ച
കടലിനെ
പറ്റി പറയുന്നു,

നിന്റെ
അധരങ്ങളില്‍ നിന്നും
ഞാനാ കടല്‍
കുടിച്ചു വറ്റിക്കുന്നു.

അപ്പോള്‍,
ആ കണ്ണുകളില്‍
അക്വേറിയത്തിലെന്ന പോലെ
രണ്ടു വര്‍ണമീനുകള്‍
നീണ്ട വാലുകള്‍ ചുഴറ്റി
നൃത്തം വെയ്ക്കുന്നു.

നീ
പ്രണയത്തിന്റെ
കുന്നിറങ്ങി
കലാപത്തില്‍ നിന്ന്
മാഞ്ഞു പോകുന്നു.

ഞാന്‍,
നീയും
പ്രണയവും
ജനിക്കുന്ന
ശൈത്യകാലം നോക്കി
കാത്തിരിക്കുന്നു.
 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത