Malayalam Poem : ചുപ് കേ ചുപ്‌കേ രാത് ദിന്‍ കേള്‍ക്കുമ്പോള്‍...

Published : Jul 06, 2022, 01:23 PM IST
Malayalam Poem : ചുപ് കേ ചുപ്‌കേ രാത് ദിന്‍ കേള്‍ക്കുമ്പോള്‍...

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സഞ്ജു ജെയിംസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അനുനിമിഷം കൊണ്ട്
ടേപ്പ് റെക്കോര്‍ഡറിന്റെ രണ്ടറ്റങ്ങളില്‍നിന്ന് 
അപ്രത്യക്ഷമാകുന്ന രണ്ടുപേര്‍

വിഷാദ, ഉന്മാദങ്ങളുടെ
വിചിത്ര നഗരങ്ങള്‍

കടല്‍, അസ്തമയങ്ങളുടെ വിഷാദ ഫ്രയിം,
അവയ്ക്ക് മുകളിലൂടെ നീന്തുന്നവര്‍

 

..............................

Also Read: ചുപ്‌കേ ചുപ്‌കേ രാത് ദിന്‍..: ഗുലാം അലിയുടെ പ്രശസ്തമായ ഗസലിനെ കൂടുതല്‍ അറിയാം

 

തീവണ്ടിയാത്രകളുടെ വിന്റോസീറ്റില്‍
കണ്ടുമുട്ടുന്നവര്‍
ഏതോ കാഴ്ചയില്‍ കുടുങ്ങി
അനുനിമിഷം തമ്മില്‍ കാണാതാകുന്നവര്‍

ഏറ്റവും നിശബ്ദതയില്‍,
നൃത്തം ചെയ്യുന്നവര്‍

'ഹ....
നമ്മള്‍ കണ്ടെത്തുന്ന വിചിത്ര നഗരങ്ങള്‍
അവയ്ക്ക് മുകളിലൂടെ
ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കെന്നത് മാതിരി 
സ്‌കീയിംഗ് നടത്തി
അതിതീവ്രമായ അനുരാഗം.


 



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത