Malayalam Poem : രണ്ടുപേര്‍ക്കിടയില്‍, ഷനില്‍ എഴുതിയ കവിത

Chilla Lit Space   | Asianet News
Published : Jan 05, 2022, 04:08 PM IST
Malayalam Poem : രണ്ടുപേര്‍ക്കിടയില്‍,  ഷനില്‍ എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷനില്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

കാലങ്ങള്‍ക്ക്
മായ്ക്കാന്‍ 
കഴിയാത്ത
ചിലനേരങ്ങള്‍
ഒറ്റയ്ക്ക് നിന്ന്
പല ഭാഷകളില്‍
പിണങ്ങി പെയ്യും

തോറ്റമ്പിയ
സങ്കല്‍പങ്ങളുടെ 
വിശാലതയില്‍
അറിയപ്പെടാത്ത
അതിരുകളിലല്ലാം
സ്വകാര്യം പറയും

നിറങ്ങളെ ഊരിയെറിഞ്ഞ്
ആകാശച്ചെരുവില്‍
ഇരുട്ടിനെ പെറ്റിടും

ശബ്ദം നഷ്ട്‌പ്പെട്ട
വാക്കുകള്‍
ദേഹത്തങ്ങനെ
വ്യാപിച്ചു കിടക്കും

ഒന്നും പറയാനാകാതെ
സ്‌നേഹക്കണ്ണുകള്‍
മടിത്തട്ടിലൊളിക്കും

കിതച്ചും, നെടുവീര്‍പ്പിട്ടും
സ്വയംകത്തി
നേരമങ്ങനെ മാറിമറയും

ഇടനേരങ്ങളില്‍
വറ്റാത്ത സങ്കടങ്ങളുടെ
പരിഭാഷകള്‍
കുമ്പസരിക്കും

തടഞ്ഞുനിര്‍ത്താനാകുന്നില്ല
വാതില്‍ ദൂരങ്ങളില്‍
ഇഴപിരിഞ്ഞ കരച്ചില്‍

നിറയുന്നുണ്ട്
ജലത്തിന്റെ രുചി
കാലടികളില്‍ തണുപ്പ്.

PREV
Read more Articles on
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത