Malayalam Poems : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

By Chilla Lit SpaceFirst Published Dec 15, 2022, 5:20 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

            


                I

ഉള്ളുടുപ്പിന്റെ നേര്‍ത്ത സ്തരം,
ആകാശമടക്കിലെ ഒരു തുണ്ട്
കുഞ്ഞു കൗതുകത്തിന്‍
കാറ്റൂതി അമ്മ നിലാവാകുന്നു,
ഉയരെ എന്ന് കൈ നീട്ടിത്തൊടുന്ന
അകലത്തില്‍ പുഞ്ചിരിക്കുന്നു
പിച്ചവെച്ച് നടക്കുന്ന 
എല്ലാ ദൂരത്തിനെയും
ഓര്‍മ്മിപ്പിച്ചത് നക്ഷത്രമാകുന്നു

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

രണ്ട്

ബലൂണ്‍,
മഞ്ഞുകാലത്തിലെ ആപ്പിള്‍
നാം രണ്ടു മനുഷ്യര്‍
തൊടല്ലേ തൊടല്ലേ
എന്ന ഉള്‍വിളിയില്‍
തട്ടി പൊട്ടിപ്പോകുന്നു,

അനന്തരം,

നഗ്‌നതയെന്നോര്‍ത്ത്
കുട്ടിക്കാലത്തെ
മറച്ച് പിടിക്കാന്‍
പാടുപെടുന്നു
തുളുമ്പിപ്പോകുന്നു,

നോക്കൂ,

നോക്കെത്താ ദൂരത്ത്
കുഞ്ഞു വിരല്‍ കൈയ്യില്‍
ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്,
കാറ്റതിന്‍ ചിരിയും,
തൊങ്ങലും പതിപ്പിച്ച പതക്കം.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...


 

click me!