ആറു നുറുങ്ങുകള്‍, സുരേഷ് നാരായണന്‍ എഴുതിയ കവിത

Published : Jul 01, 2023, 04:55 PM IST
ആറു നുറുങ്ങുകള്‍,  സുരേഷ് നാരായണന്‍   എഴുതിയ  കവിത

Synopsis

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  സുരേഷ് നാരായണന്‍   എഴുതിയ  കവിത

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


1
ചോറുപാത്രം തുറന്നതും 
നെലവിളിച്ചും കൊണ്ട്
ചാടിയോടിപ്പോയീ 
വിശപ്പ്!

2
അഗ്‌നിയാണ്.
കാറ്റില്‍ പരിചയാകാന്‍ 
കൈകള്‍ ഉള്ളിടത്തോളം!

3
നിങ്ങള്‍
ഓടക്കുഴലുകളില്‍ 
ഉമ്മ വയ്ക്കവേ
ചുമച്ചു ശ്വാസം മുട്ടി 
തലയില്‍ കൈ വയ്ക്കുന്നൂ ഓലക്കുടിലുകള്‍!

4
'ഞാന്‍ അകത്തേക്കു വരട്ടെ?
സന്തോഷം ചോദിച്ചു

'വേണ്ട'
വാതില്‍പ്പുറകില്‍ നിന്ന് 
ചൊടിച്ചൂ പരിഭവം.

5
മൂവാണ്ടന്‍ മാവൊരു 
മുത്തശ്ശിയമ്മ
മുലപ്പാലൂറ്റും 
ഗ്രാമത്തിന്നമ്മ

ഒളിസേവയ്‌ക്കൊരു നാള്‍ 
കൂടണയുന്നേരം
ഒരുമിച്ചു പഴുക്കും 
രുചിഫണക്കൂട!

6
നിന്‍ ശരമുന തറച്ചയിടങ്ങളെ
എന്‍ നഖമുനകളാല്‍ 
ഓര്‍ത്തെടുക്കവേ,
ഇരുട്ട് ഒരു
ഗജമായ് മാറി 
തുമ്പിക്കൈ കൊണ്ടെന്നെ 
എടുത്തു ചുഴറ്റി

PREV
Read more Articles on
click me!

Recommended Stories

ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത
Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ