Malayalam Poem: രാവ്-പകല്‍, തുളസി ജോയ് എഴുതിയ കവിത

Published : Feb 02, 2024, 06:28 PM IST
Malayalam Poem: രാവ്-പകല്‍, തുളസി ജോയ് എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  തുളസി ജോയ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


രാവ്-പകല്‍

1

പകല്‍ തണലായ
അതേ വൃക്ഷത്തലപ്പുകളാണ് 
രാത്രിയില്‍
നിലാവിനെ മുറിച്ചു മാറ്റുന്നത്.

2

വെളിച്ചമെന്ന
ഒറ്റ വാക്ക് 
പഠിച്ചു തീരുമ്പോഴേക്കും
രാത്രിയായിപ്പോകുന്നു.

3

രണ്ട് ലോകങ്ങളുണ്ട്.
ഉണര്‍ന്നിരിക്കുമ്പോഴൊന്ന്,
ഉറങ്ങുമ്പോള്‍ മറ്റൊന്ന്.
ഒന്നിലായിരിക്കുമ്പോള്‍ 
അടുത്തതിനെ
സ്വപ്നമെന്ന്
വിളിക്കുമെന്ന് മാത്രം.
 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത
Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ