Malayalam Poem : ഒരു ക്രിസ്മസ് സ്വപ്നം, ടോബി തലയല്‍ എഴുതിയ കവിത

Published : Dec 24, 2022, 04:38 PM IST
Malayalam Poem :  ഒരു ക്രിസ്മസ് സ്വപ്നം,  ടോബി തലയല്‍ എഴുതിയ കവിത

Synopsis

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ടോബി തലയല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

 

പുഞ്ചിരി കൊണ്ടൊരു 
നക്ഷത്രവിളക്ക് 
പൂമുഖത്ത് ഞാന്‍
കൊളുത്തി വെച്ചു

വീടകം ബേത്‌ലഹേം
പുല്‍ക്കൂടായി 

പട്ടിയുണ്ടെന്ന 
വ്യാജബോര്‍ഡ് മാറ്റി
സ്വാഗതം ചെയ്യുന്ന 
തൊഴുകൈ വെച്ചു

സന്തോഷഗാനം പാടി 
ദൈവദൂതര്‍ പ്രവേശിച്ചു

 

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

 

മതിലിന്റെ ഗര്‍വ്വം
ഞാന്‍ ഇടിച്ചുകളഞ്ഞു
ആണിമുനകള്‍  മാറ്റി  
മുല്ലവള്ളികള്‍ പടര്‍ത്തി

അകത്ത് പുല്‍മെത്തയില്‍ 
ഉണ്ണിയേശു തുള്ളിക്കളിച്ചു

അത്ഭുതം കാണാന്‍ 
ആട്ടിടയരെപ്പോലെ 
അയല്‍ക്കാരോടിയെത്തി
സമ്മാനങ്ങളുമായ് സ്‌നേഹിതരെത്തി 

സ്‌നേഹനിലാവ് 
നിറഞ്ഞൊഴുകി 

 

.....................
Also Read : ബലൂണ്‍, സുജേഷ് പി പി എഴുതിയ രണ്ട് കവിതകള്‍

Also Read : ആണുങ്ങളില്ലാത്ത ലോകത്തില്‍, സിന്ദു കൃഷ്ണ എഴുതിയ കവിത
.....................

 

 

അത്താഴത്തിന് കരുതിയ  
അഞ്ചപ്പവും രണ്ടു മീനും 
എല്ലാര്‍ക്കുമായ് പകുക്കുന്നു
ഭാര്യയും മക്കളും

പാനപാത്രങ്ങള്‍
നിറഞ്ഞ് കവിയുന്നു!   

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

PREV
click me!

Recommended Stories

Malayalam Short Story : ചോരക്കൂരിരുട്ട്, രാധാകൃഷ്ണന്‍ ചാത്തങ്കൈ എഴുതിയ ചെറുകഥ
Malayalam Poem: അപ്‌സര തീയറ്റര്‍, സഞ്ജയ്‌നാഥ് എഴുതിയ കവിത