പൗരത്വപ്രക്ഷോഭ കാലത്തെ മലയാള കവിതകളുമായി ഒരു സമാഹാരം

By Web TeamFirst Published Feb 8, 2021, 3:09 PM IST
Highlights

രാജ്യം കലങ്ങിമറിഞ്ഞ പൗരത്വ പ്രക്ഷോഭകാലത്തോട് മലയാള കവികള്‍ എങ്ങനെയാണ് പ്രതികരിച്ചത്? ഈ ചോദ്യത്തിനുത്തരമാണ് ഇന്നലെ  തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ പ്രകാശനം ചെയ്യപ്പെട്ട 'ഞങ്ങളും ഇവിടെയുണ്ട്' എന്ന കവിതാ സമാഹാരം.

തൃശൂര്‍: രാജ്യം കലങ്ങിമറിഞ്ഞ പൗരത്വ പ്രക്ഷോഭകാലത്തോട് മലയാള കവികള്‍ എങ്ങനെയാണ് പ്രതികരിച്ചത്? ഈ ചോദ്യത്തിനുത്തരമാണ് ഇന്നലെ  തൃശ്ശൂര്‍ സാഹിത്യ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളില്‍ പ്രകാശനം ചെയ്യപ്പെട്ട 'ഞങ്ങളും ഇവിടെയുണ്ട്' എന്ന കവിതാ സമാഹാരം.

മലയാളത്തിലെ 75 കവികള്‍ വിവിധ മാധ്യമങ്ങളിലായി പങ്കുവെച്ച കവിതക െഅടയാളപ്പെടുത്തുകയാണ് ഈ സമാഹാരം. പ്രക്ഷോഭ കാലത്ത് ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഇവയിലേറെ  കവിതകളും. 

 

 

സച്ചിദാനന്ദന്‍, പ്രഭാവര്‍മ്മ, കെ ജി ശങ്കരപ്പിള്ള, കുരീപ്പുഴ ശ്രീകുമാര്‍, റഫീഖ് അഹമ്മദ്, വീരാന്‍ കുട്ടി, അന്‍വര്‍ അലി, ആലങ്കോട് ലീലാ കൃഷ്ണന്‍, പി എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന കവികള്‍ മുതല്‍ തുടക്കക്കാര്‍ വരെ പൗരത്വനിയമത്തോട് പ്രതികരിച്ച് എഴുതിയ കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ബഷീര്‍ മുളിവയലാണ് എഡിറ്റര്‍. സൈകതം ബുക്‌സാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചത്. 

 

 

വര്‍ത്തമാന ഇന്ത്യയില്‍ ഫാഷിസത്തിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഈ പുസ്തകമെന്ന്  പ്രകാശനം നിര്‍വഹിച്ച് നടത്തിയ പ്രഭാഷണത്തില്‍ കവി പി.എന്‍ ഗോപീകൃഷ്ണന്‍ പറഞ്ഞു. ദൃശ്യ ഷൈന്‍ പുസ്തകം സ്വീകരിച്ചു.  കഥാകൃത്ത് വെള്ളിയോടന്‍ അധ്യക്ഷത വഹിച്ചു.

കവി സതീശന്‍ മോറായി പുസ്തക പരിചയം നടത്തി. പ്രദീപ് രാമനാട്ടുകര, മുനീര്‍ അഗ്രഗാമി, ബഹിയ, കെ എസ് ശ്രുതി, ശമി യൂസുഫ്, 
അഷ്റഫ് മാള, സജദില്‍ മുജീബ്, രഞ്ജിത്ത് വാസുദേവ്, ജമീല കെപി എന്നിവര്‍ സംസാരിച്ചു. മീനു കൃഷ്ണ സ്വാഗതവും യൂനുസ് മുളിവയല്‍  നന്ദിയും പറഞ്ഞു.

click me!