കഥയുടെ സുല്‍ത്താന്‍ വിടപറഞ്ഞിട്ട് 27 വര്‍ഷം; സ്മാരകം ഇപ്പോഴും അകലെ

By Web TeamFirst Published Jul 5, 2021, 8:29 AM IST
Highlights

ഒരു വിഷാദ മധുരമോഹന കാവ്യം പോലെ വൈലാല്‍ വീടും പരിസരവും ഇത്തവണത്തെ ഓര്‍മദിനത്തില്‍ ഒറ്റയ്ക്കാണ്.  മാങ്കോസ്റ്റിന്റെ ചുവട്ടില്‍ പതിവായി എത്തുന്ന പരിവാരങ്ങളൊന്നുമില്ല. എല്ലാം കൊവിഡ് തടസ്സപ്പെടുത്തിയിരിക്കുന്നു.
 

കോഴിക്കോട്: മലയാളത്തിന്റെ ഇമ്മിണി ബല്യ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് 27 വര്‍ഷം. ഓര്‍മ ദിവസം കുട്ടികളും ആരാധകരും എത്താറുള്ള വൈലാലില്‍ വീട്ടില്‍ ഇത്തവണ ആളുകള്‍ വളരേ കുറവ്. കൊവിഡ് കാലമായതിനാല്‍ ഓര്‍മദിന പരിപാടികളെല്ലാം ഇത്തവണ ഓണ്‍ലൈനിലാണ്.

ഒരു വിഷാദ മധുരമോഹന കാവ്യം പോലെ വൈലാല്‍ വീടും പരിസരവും ഇത്തവണത്തെ ഓര്‍മദിനത്തില്‍ ഒറ്റയ്ക്കാണ്.  മാങ്കോസ്റ്റിന്റെ ചുവട്ടില്‍ പതിവായി എത്തുന്ന പരിവാരങ്ങളൊന്നുമില്ല. എല്ലാം കൊവിഡ് തടസ്സപ്പെടുത്തിയിരിക്കുന്നു. 

അന്ത്യനാളുകളില്‍ ആശുപത്രിയില്‍ വച്ച് സിഗരറ്റ് കൂടിന്റെ പുറത്ത് ബഷീര്‍ എഴുതിയത് പോലെ എനിക്കല്‍പ്പം ഓക്‌സിജന്‍ തരൂ എന്ന് ലോകം കേഴുന്ന കാലമാണിത്. ഒന്‍പത് കൊല്ലം ലക്കും ലഗാനുമില്ലാതെ രാജ്യമാകെ അലഞ്ഞ് നടന്ന കഥാകാരന് അടച്ചിടല്‍ കാലം പോലൊന്ന് ആലോചിക്കാന്‍ പോലും കഴിഞ്ഞേക്കില്ല. 

മലയാളത്തിന്റെ സുല്‍ത്താനാണെങ്കിലും ബേപ്പൂരിന്റെ കഥാകാരന് സ്മാരകം വേണമെന്ന ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!