
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ഡയറക്ടറേറ്റിൽ പുതിയ വിവാദം. വിൽക്കാത്ത ലോട്ടറിക്ക് സമ്മാനമടിച്ചു. നെയ്യാറ്റിൻകര ലോട്ടറി ഓഫീസിൽ നിന്നും വിൽക്കാത്ത പട്ടികയിലുള്ള ലോട്ടറിയുമായാണ് പലരും വിവിധ ഓഫീസുകളിലെത്തിയത്. 5000വും താഴെയുമുള്ള സമ്മാനം ലഭിച്ചുവെന്നാണ് ടിക്കറ്റ് ഹാജരാക്കിയവർ അവകാശവാദം ഉന്നയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി രംഗത്തെത്തി. പരാതി ലഭിച്ചിട്ടും ലോട്ടറി ഡയറക്ടറേറ്റ് പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.