ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്ത് ബിബിസി; വിവാദം, മാപ്പ് പിന്നാലെ രാജി

Published : Nov 19, 2025, 03:47 PM IST
BBC Trump Apology

Synopsis

ഡൊണാൾഡ് ട്രംപിന്റെ പ്രസംഗം തെറ്റിദ്ധാരണാജനകമായി എഡിറ്റ് ചെയ്ത പനോരമ ഡോക്യുമെന്ററിയുടെ പേരിൽ ബിബിസി മാപ്പ് ചോദിച്ചു. ഈ വിവാദത്തെ തുടർന്ന് ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം സിഇഒ ഡെബോറ ടർണസും രാജിവച്ചു. 

 

ബിബിസി, അമേരിക്കൻ പ്രസിഡന്‍റിനോട് മാപ്പ് ചോദിച്ചു. പക്ഷേ, നഷ്ടപരിഹാരം നൽകാൻ വിസ്സമ്മതിച്ചു. ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തതിലെ പ്രശ്നമാണ് കാരണം. അതിന്‍റെ പേരിൽ രണ്ട് മേധാവികളാണ് രാജിവച്ചത്.

Panorama documentary -യുടെ സീരീസ് സംപ്രേഷണം ചെയ്തതിലാണ് ബിബിസി പഴി കേട്ടത്. 2024 -ലെ 'A 2nd Chance' എന്നുപേരിട്ട ഡോക്യുമെന്‍ററിയിലാണ് പ്രസംഗം എഡിറ്റ് ചെയ്ത് കേൾപ്പിച്ചത്. കാപ്പിറ്റോൾ കലാപത്തെ പ്രോത്സാഹിപ്പിക്കുന്ന മട്ടിലായിരുന്നു പ്രസംഗം. "We're going to walk down to the Capitol, and we're going to cheer on our brave senators and congressmen and women." എന്ന് പറഞ്ഞ് പ്രസംഗം തുടർന്ന ട്രംപ്, 50 മിനിറ്റിന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളിൽ അഴിമതിയാണ്, അതിനെതിരായി യുദ്ധം ചെയ്യണമെന്ന് പറഞ്ഞു. "We are going to fight like hell", എന്നായിരുന്നു വാക്കുകൾ. പക്ഷേ, ഇതിനിടയിലെ വാചകങ്ങൾ എഡിറ്റ് ചെയ്തു ഡോക്യുമെന്‍ററിയിൽ. 'കാപ്പിറ്റോളിലേക്ക് നടക്കുക, എന്നിട്ട് യുദ്ധം ചെയ്യുക' എന്നായി അപ്പോൾ. കലാപത്തിന് ആഹ്വാനം എന്നായി അർത്ഥം.

(ഡെബോറ ടേണസ്)

ഈ ഡോക്യുമെന്‍ററി ബിബിസി സംപ്രേഷണം ചെയ്തു. അന്നത് ആരും ശ്രദ്ധിച്ചില്ല. പക്ഷേ, ബിബിസിയിൽ അത് ശ്രദ്ധിക്കപ്പെട്ടു. സ്വതന്ത്ര ഉപദേശകനായിരുന്ന മൈക്കൽ പ്രെസ്കോട്ട് മെമ്മോയുമയച്ചു. ഈ മെമ്മോ പുറത്തായി. ദ ടെലിഗ്രാഫ് പ്രസിദ്ധീകരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. പ്രസിഡന്‍റിന് കലിയിളകി. ഒരു ബില്യണിന്‍റെ നഷ്ടപരിഹാരം ചോദിച്ചു. ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിയും വാർത്താ വിഭാഗം സിഇഒ ഡെബോറ ടർണസും രാജിവച്ചു. ടിം ഡേവി 2020 -ലാണ് ചുമതലയേററത്.

(ടിം ഡേവി)

എഡിറ്റോറിയൽ, ഓപ്പറേഷണൽ, ക്രിയേറ്റിവ് വിഭാഗങ്ങളുടെ ഉത്തരവാദിത്തം ടിം ഡേവിക്കായിരുന്നു. ചില തെറ്റുകൾ പറ്റി, അതിന്‍റെ ഉത്തരവാദിത്തം ഏൽക്കുന്നുവെന്ന് പറഞ്ഞുകൊണ്ട്. ഡെബോറ ടേണസ് 6,000 പേരടങ്ങുന്ന ടീമിന്‍റെ ചുമതലയാണ് വഹിച്ചിരുന്നത്. 'The buck stops with me' എന്ന് പറഞ്ഞുകൊണ്ടാണ് രാജി വച്ചത്. ടിം ഡേവി, വേറെയും ചില ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. ഗാസ ഡോക്യുമെന്‍ററിയിൽ കഥ പറയുന്ന കുട്ടി ഹമാസ് നേതാവിന്‍റെ മകനാണെന്ന് വെളിപ്പെടുത്തതടക്കം.

ട്രംപിന്‍റെ ഇതേ പ്രസംഗം വേറൊരു തരത്തിൽ എഡിറ്റ് ചെയ്തത് 2022 -ലെ ന്യൂസ് നൈറ്റിലും സംപ്രേഷണം ചെയ്തിരുന്നു. അതും പുറത്തുവന്നതോടെ ബിബിസി മാപ്പ് പറഞ്ഞു. പക്ഷേ, ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം തള്ളി. അതിന് കാരണങ്ങളും നിരത്തി. പനോരമ എപ്പിസോഡ് അമേരിക്കയിൽ സംപ്രേഷണം ചെയ്തിട്ടില്ല. ട്രംപിനത് ദോഷം ചെയ്തില്ല, പ്രസംഗം ചെറുതാക്കാൻ എഡിറ്റ് ചെയ്തതാണ്, മനപൂർവമല്ല, ഇതൊക്കെയാണ് കാരണങ്ങൾ. വേറെ ചിലതും പരിശോധിക്കാനാണ് ബിബിസിയുടെ തീരുമാനം. ബോർഡിലേക്കുള്ള രാഷ്ട്രീയ നിയമനങ്ങൾ അടക്കം.

 

PREV
Read more Articles on
click me!

Recommended Stories

അന്ന് വിശ്വസ്ത ഇന്ന് വിമ‍ർശക; ട്രംപ് 'രാജ്യദ്രോഹി' എന്ന് വിശേഷിപ്പിച്ച ഗ്രീന്‍റെ രാജി
റഷ്യ നിർദ്ദേശിച്ച സമാധാനക്കരാർ യുക്രൈയ്ന് മേൽ അടിച്ചേൽപ്പിക്കാൻ ട്രംപ്