മോദിയുടെ 'കികീ' ചലഞ്ചും ഉണ്ടാക്കി ട്രോളന്മാര്‍

Published : Aug 04, 2018, 11:11 PM IST
മോദിയുടെ 'കികീ' ചലഞ്ചും ഉണ്ടാക്കി ട്രോളന്മാര്‍

Synopsis

മോദിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് കികീ ചലഞ്ചാക്കി മാറ്റി ട്രോളന്മാര്‍. നേരത്തെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ അടക്കം കീകി ചലഞ്ചുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കിയിരുന്നു.

ദില്ലി: യോഗ ദിനാചരണത്തോടനുബന്ധിച്ച് യോഗ ചെയ്യുന്ന മോദിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് കികീ ചലഞ്ചാക്കി മാറ്റി ട്രോളന്മാര്‍. നേരത്തെ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ അടക്കം കീകി ചലഞ്ചുകള്‍ ഇത്തരത്തില്‍ ഉണ്ടാക്കിയിരുന്നു.

ഓടുന്ന കാറില്‍ ‘കീകി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്’ എന്നു പാടി തുടങ്ങുമ്പോള്‍ ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ചലഞ്ച്. എന്നാല്‍, അപകട സാധ്യത കുടുതലായതിനാല്‍ ഈ ചലഞ്ചിനെതിരെ വിവിധ സ്ഥലങ്ങളിലെ പോലീസ് അടക്കം രംഗത്ത് എത്തിയിരുന്നു.

വിദേശ രാജ്യങ്ങളില്‍ തുടങ്ങിയ ചലഞ്ച് അടുത്തിടെ ഇന്ത്യയിലേക്കും വ്യാപിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി നൃത്തം ചെയ്യുന്ന വഡോദര സ്വദേശിയുടെ വിഡിയോക്ക് പിന്നാലെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.  കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ ഇന്‍ മൈ ഫീലിങ്’ എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളുമായാണ് ‘കീകി’ ചലഞ്ച്.

PREV
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു